• HOME
  • »
  • NEWS
  • »
  • india
  • »
  • 'യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ ഞങ്ങളുടെ കുട്ടികളെയും രക്ഷിച്ചതിന് നന്ദി'; മോദി സര്‍ക്കാരിനെ പ്രശംസിച്ച് ഷെയ്ഖ് ഹസീന

'യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ ഞങ്ങളുടെ കുട്ടികളെയും രക്ഷിച്ചതിന് നന്ദി'; മോദി സര്‍ക്കാരിനെ പ്രശംസിച്ച് ഷെയ്ഖ് ഹസീന

തിങ്കളാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രതികരണം

  • Last Updated :
  • Share this:
    റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടെ യുക്രെയ്നില്‍ അകപ്പെട്ടു പോയ വിദ്യാര്‍ഥികളെ രക്ഷിച്ചതിന് ഇന്ത്യയ്ക്കും നരേന്ദ്രമോദി സര്‍ക്കാരിനും നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കോവിഡ് കേസുകൾ ഉയരുന്ന സമയത്ത് അയൽരാജ്യങ്ങൾക്ക് വാക്സീൻ നൽകാൻ ഇന്ത്യ തയാറായതിനെയും അവർ പ്രശംസിച്ചു. തിങ്കളാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രതികരണം.





    ‘റഷ്യ–യുക്രെയ്ൻ യുദ്ധത്തിനിടെ നാട്ടിൽ തിരികെ എത്താൻ കഴിയാതെ പോയ ഞങ്ങളുടെ വിദ്യാർഥികൾ പോളണ്ടിൽ അഭയം പ്രാപിച്ചു. അവിടെനിന്നും നിങ്ങളുടെ കുട്ടികൾക്കൊപ്പം ഞങ്ങളുടെ കുട്ടികളെയും ഒഴിപ്പിച്ചു. സൗഹൃദ പെരുമാറ്റമാണ് അവിടെ കണ്ടത്. പ്രധാനമന്ത്രി മോദിയോടു നന്ദി പറയുന്നു'- ഷെയ്ഖ് ഹസീന പറഞ്ഞു.





    ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള അടുത്ത സഹകരണത്തിനാണ് തങ്ങള്‍ ഊന്നൽ നൽകുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം, അവ ചർച്ചയിലൂടെ പരിഹരിക്കാം. നിരവധി ഘട്ടങ്ങളിൽ ഇന്ത്യയും ബംഗ്ലദേശും അത് കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
    Published by:Arun krishna
    First published: