ക്വറന്‍റീൻ കേന്ദ്രത്തിൽ നിന്ന് ബംഗ്ലാദേശി പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

വീണ്ടും ചികിത്സാകേന്ദ്രത്തിലെത്തി രോഗമുക്തയായ ശേഷം ശിശുക്ഷേമസമിതി കേന്ദ്രത്തിലേക്ക് പോകാനിരിക്കെയാണ് ഓഗസ്ത് 26ന് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്

News18 Malayalam | news18-malayalam
Updated: August 28, 2020, 11:34 PM IST
ക്വറന്‍റീൻ കേന്ദ്രത്തിൽ നിന്ന് ബംഗ്ലാദേശി പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി
News18
  • Share this:
പിയർ മുദാസിർ അഹമ്മദ്

അനന്ത്നാഗ്: ക്വറന്‍റീൻ സെന്‍ററിൽനിന്ന് 18കാരിയായ പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ അകുര മാട്ടനിലെ കൊറോണ ക്വാറൻറൈൻ സെന്ററിൽ നിന്നാണ് ബംഗ്ലാദേശിയായ പെൺകുട്ടിയെ പെട്ടെന്ന് കാണാതായത്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ മാർച്ചിലാണ് പെൺകുട്ടി വിസയും പാസ്‌പോർട്ടും ബംഗ്ലാദേശ് അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലെത്തിയത്. തെക്കൻ കശ്മീരിലെ അനന്ത്നാഗ് പ്രദേശത്ത് നിന്നാണ് പോലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ പ്രായം കാരണം അവളെ നിയമപ്രകാരം ശിശുക്ഷേമ സമിതിക്ക് കൈമാറി.

എന്നാൽ കുറച്ചുദിവസം മുമ്പ് പെൺകുട്ടിയെ കൊറോണ ബാധിച്ചതായി കണ്ടെത്തി ചികിത്സയ്ക്കായി അക്കൂര മട്ടാനിലെ കോവിഡ് സെന്ററിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ മറ്റുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പെൺകുട്ടിയെ ഓഗസ്റ്റ് 25 മുതലാണ് കാണാതായി. എന്നാൽ ആരോഗ്യവകുപ്പ് ജീവനക്കാർ നടത്തിയ അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ സല്ലർ പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി ശിശുക്ഷേമ സമിതിയെ അറിയിച്ചു. ക്വറന്‍റീൻ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വീണ്ടും ചികിത്സാകേന്ദ്രത്തിലെത്തി രോഗമുക്തയായ ശേഷം ശിശുക്ഷേമസമിതി കേന്ദ്രത്തിലേക്ക് പോകാനിരിക്കെയാണ് ഓഗസ്ത് 26ന് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. പെൺകുട്ടിയുടെ തിരോധാനം ദുരൂഹതയുളവാക്കുന്നതാണെന്നും, ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ശിശുക്ഷേമസമിതി അധികൃതർ പറയുന്നത്.

എന്നാൽ ബംഗ്ലാദേശ് നിവാസിയായ മുഹമ്മദ് യൂനിസ് മിയാന്റെ മകളാണ് താനെന്ന് പെൺകുട്ടി സ്വയം പരിചയപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിൽ തനിക്ക് ബന്ധുക്കളില്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പെൺകുട്ടിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ' [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാനുള്ള ശ്രമമാണ് ആദ്യമുണ്ടായതെന്ന് പൊലീസ് പറയുന്നു. ആ സമയത്ത് രക്ഷപെടുത്തി തിരികെകൊണ്ടുവന്ന പെൺകുട്ടിയെ വീണ്ടും കാണാതായതാണ് ആശങ്ക ഉളവാക്കുന്നത. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്വറന്‍റീൻ കേന്ദ്രത്തിൽനിന്ന് പെൺകുട്ടിയെ കാണാതായ സംഭവത്തിൽ രണ്ടു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതിയുടെയും ആരോഗ്യവകുപ്പിന്‍റെയും അന്വേഷണം പുരോഗമിക്കുകയാണ്.
Published by: Anuraj GR
First published: August 28, 2020, 11:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading