ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിലെ ഉദ്യോഗസ്ഥർ വ്യാഴം, വെള്ളി (സെപ്തംബർ 26, 27) ദിവസങ്ങളിൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു. ഉദ്യോഗസ്ഥർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഉറപ്പു നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിയതെന്ന് സംയുക്ത പ്രസ്താവനയിൽ യൂണിയനുകൾ പറഞ്ഞു.
പത്തു പൊതുമേഖല ബാങ്കുകൾ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം എടുത്തിരുന്നു. ഇതിനെതിരെയാണ് ബാങ്കിംഗ് മേഖലയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന നാലു യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം നൽകിയത്.
ഇതു കൂടാതെ ശമ്പളപരിഷ്കരണവും ഉദ്യോഗസ്ഥർ മുന്നോട്ടു വെച്ചിരുന്നു. പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ചു ദിവസമായി നിജപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ടു വെക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.