നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബാങ്ക് മാനേജരായ യുവതി വാടകവീട്ടില്‍ മരിച്ചനിലയില്‍; ആത്മഹത്യ കുറിപ്പില്‍ പോലീസുകാരുടെ പേരുകള്‍

  ബാങ്ക് മാനേജരായ യുവതി വാടകവീട്ടില്‍ മരിച്ചനിലയില്‍; ആത്മഹത്യ കുറിപ്പില്‍ പോലീസുകാരുടെ പേരുകള്‍

  രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളും മറ്റു ചിലരുടെ പേരുകളുമാണ് ആത്മഹത്യ കുറിപ്പില്‍ എഴുതിയുട്ടുള്ളത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലഖ്‌നൗ: ബാങ്ക് മാനേജരായ(Bank Manager) യുവതിയെ വാടക വീട്ടില്‍(Rented Accommodation) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി(Found Daed). ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് സംഭവം. ഫൈസാബാദിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലിചെയ്യുന്ന ശ്രാദ്ധ ഗുപ്ത(32)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

   ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ പാല്‍ക്കാരനാണ് യുവതിയെ കാണത്തതിന് തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിച്ചത്. പിന്നീട് ജനല്‍വഴി നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.

   രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളും മറ്റു ചിലരുടെ പേരുകളുമാണ് ആത്മഹത്യകുറിപ്പില്‍ എഴുതിയുട്ടുള്ളത്. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.

   2015-ലാണ് ശ്രാദ്ധ ഗുപ്ത ബാങ്കില്‍ ജോലിക്ക് കയറുന്നത്. പിന്നീട് ഡെപ്യൂട്ടി മാനേജറായി പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു. 2018 മുതല്‍ ഫൈസാബാദിലാണ് ജോലിചെയ്തുവരുന്നത്. വാടകവീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

   ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

   Kozhikode| കോഴിക്കോട് പാലാഴിയിൽ 58കാരൻ ഓടയിൽ വീണുമരിച്ചു; ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണുമരിക്കുന്ന രണ്ടാമത്തെയാൾ

   കോഴിക്കോട് (Kozhikode) പാലാഴിയിൽ (Palazhi) മധ്യവയസ്കൻ ഓടയിൽ (Drainage) വീണ് മരിച്ചു. ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണ് പരിക്കേറ്റുള്ള രണ്ടാമത്തെ മരണമാണിത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓട സ്ലാബിട്ട് മൂടാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ (Natives) പരാതിപ്പെടുന്നു. കാൽവഴുതി ഓടയിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

   കോഴിക്കോട് പാലാഴി പുഴമ്പ്രം റോഡിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഓടയ്ക്ക് അകത്ത് മൃതദേഹം കണ്ടെത്തിയത്. സമീപപ്രദേശത്ത് തന്നെ താമസിക്കുന്ന കൈപ്രം ശശീന്ദ്രന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. അമ്പത്തിയെട്ടുകാരനായ ശശീന്ദ്രനെന്ന ശശി ഓട്ടോ ഡ്രൈവറായിരുന്നു. രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തെരച്ചിൽ നടത്തുകയായിരുന്നു.

   ഒളവണ്ണ പഞ്ചായത്തിന്റെ പരിധിയിലുള്ളതാണ് സ്ഥലം. ഇതേ ഡ്രെയ്നേജിൽ ആളുകൾ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ഓട മൂടണമെന്നും കൈവരിയും തെരുവ് വിളക്കും സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

   സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. എത്രയും പെട്ടന്ന് സ്ലാബിടൽ നടപടികൾ പൂർത്തിയാക്കണമെന്നും പഞ്ചായത്ത് അധികൃതർ കണ്ണ് തുറക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
   Published by:Jayesh Krishnan
   First published:
   )}