പൊതുമേഖല ബാങ്കുകളുടെ ലയനം സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പരിഷ്കരണ പദ്ധതികളുടെ ഭാഗം

Bank merger comes in a bid to tide over economic crisis | വാഹന വിപണിയിലെ പ്രതിസന്ധി അടക്കം മറികടക്കാൻ കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിവരം

news18-malayalam
Updated: August 31, 2019, 7:01 AM IST
പൊതുമേഖല ബാങ്കുകളുടെ ലയനം സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പരിഷ്കരണ പദ്ധതികളുടെ ഭാഗം
Bank merger comes in a bid to tide over economic crisis | വാഹന വിപണിയിലെ പ്രതിസന്ധി അടക്കം മറികടക്കാൻ കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിവരം
  • Share this:
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ പരിഷ്കരണ പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കും. പത്തു പൊതു മേഖല ബാങ്കുകളെ ലയനത്തിലൂടെ നാലാക്കി ചുരുക്കിയത് ഇതിന്റെ ഭാഗമായാണ്. അഞ്ച് ട്രില്യൺ സാമ്പത്തിക വളർച്ചയെന്ന ലക്ഷ്യം കൈവരിക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനിടെ പുറത്തു വന്ന മൊത്ത ആഭ്യന്തര ഉത്പാദനം കണക്കുകൾ വളർച്ചാ നിരക്ക് കുത്തനെ കുറഞ്ഞതായി വ്യക്തമാക്കുന്നു. 2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ ജി.ഡി.പി. വളർച്ചാനിരക്ക് അഞ്ച് ശതമാനമാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ കണക്കാണിത്. മാർച്ചിൽ അവസാനിച്ച കഴിഞ്ഞ പാദത്തിലെ വളർച്ചാനിരക്ക് 5.8 ശതമാനമായിരുന്നു.

മുൻപാദത്തിലെ വളർച്ചയെ അപേക്ഷിച്ച് 0.8 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.ഈ സാഹചര്യത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള കൂടുതൽ പരിഷ്ക്കരണ നടപടികൾ സർക്കാർ കൈക്കൊള്ളും.

പത്തു പൊതു മേഖല ബാങ്കുകളെ ലയനത്തിലൂടെ നാലാക്കി ചുരുക്കിയത് ബാങ്കിംഗ് മേഖലയിലെ പരിഷ്കരണത്തിന്റെ ഭാഗമായാണ്. നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള തീരുമാനം കേന്ദ്ര മന്ത്രി സഭയും കൈക്കൊണ്ടിരുന്നു.

വാഹന വിപണിയിലെ പ്രതിസന്ധി അടക്കം മറികടക്കാൻ കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിവരം. വിവിധ വാഹന കമ്പനികളുടെ മേധാവികളുമായും ധനമന്ത്രി ചർച്ച നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് റിസർവ് ബാങ്ക് നൽകുന്ന 1.76 ലക്ഷം കോടി രൂപ എങ്ങനെ വിനിയോഗിക്കണമെന്നും സർക്കാർ തീരുമാനിച്ചിട്ടില്ല. വിവിധ മേഖലകളിലെ വിദഗ്ദരുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാകും ധനവിനിയോഗത്തിൽ തീരുമാനം എടുക്കുക.

First published: August 31, 2019, 7:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading