നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • സ്മാർട്ടാകണോ? എന്തൊക്കെ വേണം? ബാങ്ക് ഓഫ് ബറോഡ പറയുന്നു

    സ്മാർട്ടാകണോ? എന്തൊക്കെ വേണം? ബാങ്ക് ഓഫ് ബറോഡ പറയുന്നു

    മീശ ട്രിം ചെയ്യണം; ഇൻഷർട്ട് നിർബന്ധം; സ്ലിപ്പർ വേണ്ടേ വേണ്ട

    ബാങ്ക് ഓഫ് ബറോഡ

    ബാങ്ക് ഓഫ് ബറോഡ

    • News18
    • Last Updated :
    • Share this:
      മുംബൈ: വിജയ ബാങ്കും ദേന ബാങ്കും ലയിച്ചതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറിയ ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ ഒരു കത്താണ് ശ്രദ്ധേയമായിരിക്കുന്നത്. പണമിടപാടുകളെയും വായ്പകളെയും സംബന്ധിച്ചുള്ളതാണ് ഈ മാര്‍ഗനിർദേശങ്ങളെന്ന് കരുതേണ്ട. ജീവനക്കാർക്ക് എങ്ങനെ സ്മാർട്ടാകാം എന്ന നിർദേശങ്ങളാണ് കത്തിലുള്ളത്. ഭുജ് മേഖലയിലെ ബ്രാഞ്ചുകൾക്ക് അയച്ച കത്തിലാണ് രസകരമായ നിർദേശങ്ങളുള്ളതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ജോലി സമയത്ത് എങ്ങനെ സ്മാർട്ടായിരിക്കാം എന്നത് സംബന്ധിച്ചാണ് മാർഗനിർദേശത്തിൽ പ്രധാനമായും പറയുന്നത്.

      നേരത്തെ ബ്രാഞ്ചുകളിൽ നടത്തിയ പരിശോധനയിൽ നിരവധി കുറ്റങ്ങളും കുറവുകളും കണ്ടെത്തിയിരുന്നതായി കത്തിൽ പറയുന്നു. ജീവനക്കാർ ധരിക്കുന്നത് വൃത്തിയായി ഇസ്തിരിയിട്ട തുണികളല്ല. ജീവനക്കാർ ശരിയായി ഷേവ് ചെയ്യാറില്ല. ഷൂ പോളിഷ് ചെയ്യാറില്ല. മുടി ശരിയായി വെട്ടാറില്ല. ഇൻഷർട്ടിങ് ശരിയല്ല.. ഇങ്ങനെ നീളുന്നു കുറ്റങ്ങൾ. പല ബ്രാഞ്ചുകളിലും കൃത്യസമയത്ത് ജീവനക്കാർ ജോലിക്ക് എത്തുന്നില്ലെന്നും ബോധ്യമായതായി കത്തിൽ പറയുന്നു. ചില ജീവനക്കാർ സ്ലിപ്പർ ചെരുപ്പ് ധരിച്ചാണ് ഓഫീസിലെത്തുന്നു കത്തിൽ പറയുന്നു.

      11 നിർദേശങ്ങളാണ് കത്തിൽ ബാങ്ക് മുന്നോട്ടുവയ്ക്കുന്നത്. എല്ലാ ജീവനക്കാരും മുടി നന്നായി ട്രിം ചെയ്ത് നീറ്റായി വരണം. ഇനി മുടി നീട്ടി വളർത്തണമെന്നുണ്ടെങ്കിൽ അവ നന്നായി ഷെയ്പ്പ് ചെയ്ത് ഒതുക്കിവയ്ക്കണം. താടിയും മീശയും കൃതാവുമെല്ലാം ഒതുക്കിവയ്ക്കണം. സ്ലിപ്പർ ചെരുപ്പ് ധരിച്ചുവരുന്നതിനെ കുറിച്ച് പറയുന്നത് ഇങ്ങനെ- അടിയന്തര ഘട്ടങ്ങളിലല്ലാതെ സ്ലിപ്പർ ഒഴിവാക്കണം. ഷൂ ആണ് നല്ലത്. എന്നാൽ അവ എങ്ങനെയെങ്കിലും ധരിച്ചാൽ പോര. നന്നായി പോളിഷ് ചെയ്ത് മിനുക്കണം. കാഷ്വൽ ലുക്ക് നൽകുമെന്നതിനാൽ ജീൻസും ടീ ഷർട്ടും ഒഴിവാക്കണം. ആൺ ജീവനക്കാർ പാന്റും ഷര്‌ട്ടും ധരിക്കണം. ഇൻഷർട്ട് നിർബന്ധം. ഡ്രസിൽ ചുളുക്കൊന്നും പാടില്ല. വനിതാ ജീവനക്കാർക്ക് സാരിയോ സൽവാറോ ധരിക്കാം. സംസാരിക്കുമ്പോൾ വാക്കുകളിൽ വിനയം ഉണ്ടാകണമെന്നും കത്തിൽ പറയുന്നു.

      First published:
      )}