പൊതുമേഖലാ ബാങ്കുകളുടെ ലയനം: ബാങ്ക് ജീവനക്കാര്‍ നാളെ പ്രതിഷേധിക്കും

news18
Updated: August 30, 2019, 6:48 PM IST
പൊതുമേഖലാ ബാങ്കുകളുടെ ലയനം: ബാങ്ക് ജീവനക്കാര്‍ നാളെ പ്രതിഷേധിക്കും
news18
  • News18
  • Last Updated: August 30, 2019, 6:48 PM IST IST
  • Share this:
ന്യൂഡൽ‌ഹി: പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്ത്. ശനിയാഴ്ച വൈകിട്ട് രാജ്യവ്യാപകമായി ജീവനക്കാർ പ്രതിഷേധിക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജനറൽ സെക്രട്ടറി ദേബാഷിഷ് ബസു ചൗധരി അറിയിച്ചു. പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകളും ഫെഡറേഷനുകളും സമരത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പത്ത് ബാങ്കുകൾ ലയിപ്പിച്ച് നാലു വലിയ ബാങ്കുകളായി മാറുന്ന പ്രഖ്യാപനമാണ് ധനമന്ത്രി നിർമലാ സീതാരാമൻ നടത്തിയത്. ഇതോടെ 2017ൽ 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നത് ഇനി 12 ആയി കുറയും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്കും ലയിപ്പിക്കുന്നതോടെ പഞ്ചാബ് നാഷണൽ ബാങ്ക് എസ് ബിഐക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി മാറും. 17.95 ലക്ഷം കോടിയുടെ ഇടപാടുകൾ നടത്തുന്ന ബാങ്കായി പി എൻ ബി മാറും. ലയനതത്തോടെ പി എൻബിയുടെ ആകെ ബ്രാഞ്ചുകളുടെ എണ്ണം 11,437 ആയി മാറും.

Also Read- പൊതുമേഖലാ ബാങ്കുകൾ 27ൽ നിന്ന് 12 ആകും; PNB രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്

INFO: ലയനശേഷം രാജ്യത്ത് ശേഷിക്കുന്ന പൊതുമേഖലാ ബാങ്കുകളും അവയുടെ ഇടപാടുകളും

പൊതുമേഖലാ ബാങ്കുകളുടെ ലയനം: തൊഴിൽ നഷ്ടമുണ്ടാകില്ലെന്ന് ബാങ്കിംഗ് സെക്രട്ടറി

First published: August 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading