• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിശ്വാസം അതല്ലേ എല്ലാം; കല്യാൺ പരസ്യം കോടതി കയറുമോ?


Updated: July 20, 2018, 7:13 PM IST
വിശ്വാസം അതല്ലേ എല്ലാം;  കല്യാൺ പരസ്യം കോടതി കയറുമോ?

Updated: July 20, 2018, 7:13 PM IST
തിരുവനന്തപുരം: കല്യാൺ ജൂവലേഴ്സിന്റെ ഏറ്റവും പുതിയ ടി.വി പരസ്യം കോടതി കയറിയേക്കും. ബാങ്ക് ഓഫീസർമാരുടെ സംഘടനയാണ് പരസ്യത്തിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

അമിതാഭ് ബച്ചനും മകൾ ശ്വേത ബച്ചൻ നന്ദയും അഭിനയിക്കുന്ന ഒന്നര മിനിറ്റ് ദൈർഘ്യം വരുന്ന ഹിന്ദിയിലുള്ള പരസ്യമാണ് വിവാദമായിരിക്കുന്നത്. മലയാളത്തിലുള്ള പരസ്യത്തിൽ ബച്ചന്റെ മകളായി എത്തുന്നത് മഞ്ജു വാര്യരാണ്.

ബാങ്കിംഗ് സംവിധാനത്തോട് തന്നെ അവിശ്വാസം ജനിപ്പിക്കുന്ന വിധത്തിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നതെന്ന് ഓൾ ഇന്ത്യൻ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ ആരോപിക്കുന്നു. പരസ്യത്തിന്റെ ആശയം, ചിത്രീകരണം എന്നിവയെല്ലാം നിലവിലെ സംവിധാനത്തെ അപമാനിക്കുന്നതാണെന്നാണ് കോൺഫെഡറേഷൻ നേതാക്കൾ പറയുന്നത്. പരസ്യം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് കോൺഫെ‍ഡറേഷന്റെ ആവശ്യം.

എന്നാൽ, ബാങ്കിംഗ് സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കല്യാൺ ജൂവലേഴ്സ് വിശദീകരണ കുറിപ്പിറക്കി. 'ബാങ്ക് ജീവനക്കാരെ മോശക്കാരായി ചിത്രീകരിക്കുന്നതിന് ഉദ്ദേശിച്ചിട്ടില്ല. മാത്രവുമല്ല, മൂന്ന് ദിവസത്തിനുള്ളിൽ പരസ്യത്തിലെ സാഹചര്യവും കഥാപാത്രങ്ങളും സങ്കല്പികമാണെന്ന് ചേർക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.



ബാങ്കിലേക്ക് വരുന്ന പ്രായം ചെന്ന റിട്ടയേഡ് ഉദ്യോഗസ്ഥനും മകളുമായാണ് ബച്ചനും ശ്വേതയും അഭിനയിക്കുന്നത്. പെൻഷൻ അക്കൗണ്ടിലേക്ക് കൂടുതൽ തുക എത്തിയത് തിരിച്ചു നല്കാൻ എത്തുന്ന വൃദ്ധനെ ബാങ്ക് ജീവനക്കാർ അവഹേളിക്കുന്നതായാണ് ചിത്രീകരണം. ഒടുവിൽ മാനേജരുടെ അടുത്തെത്തുമ്പോൾ അദ്ദേഹം ഇതൊന്നും ആരും അറിയാൻ പോകുന്നില്ല എന്ന് പറഞ്ഞ് അവരെ മടക്കി അയക്കാനാണ് ശ്രമിക്കുന്നത്. അത് തെറ്റാണ്, എന്ന് പറഞ്ഞു വൃദ്ധൻ ദേഷ്യപ്പെടുന്നതും ഒടുവിൽ കല്യാണിന്റെ പ്രശസ്തമായ വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യ വാചകം കേൾപ്പിക്കുന്നതുമാണ് പരസ്യത്തിന്റെ ചുരുക്കം.

 
First published: July 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍