Tik Tok Ban 'ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റൽ സ്‌ട്രൈക്ക്': കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ചൈനീസ് ആപ്പുകൾ നിരോധിച്ചതെന്ന് കേന്ദ്രമന്ത്രി

News18 Malayalam | news18-malayalam
Updated: July 2, 2020, 3:53 PM IST
Tik Tok Ban 'ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റൽ സ്‌ട്രൈക്ക്': കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
രവിശങ്കർ പ്രസാദ്
  • Share this:
ന്യൂഡൽഹി: ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഇന്ത്യയുടെ ഡിജിറ്റൽ സ്‌ട്രൈക്കാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ടിക്‌ ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതു കൃത്യമായ പദ്ധതികളോടെയാണ്. പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ചൈനീസ് ആപ്പുകൾ നിരോധിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

“ഇപ്പോൾ നടക്കുന്നത് ഡിജിറ്റൽ സ്‌ട്രൈക്കാണ്. പൗരൻമാരുടെ സ്വകാര്യതയും സുരക്ഷയും മുന്നിൽ കണ്ടാണ് ആപ്പുകൾ നിരോധിച്ചത്. നമ്മള്‍ വിശ്വസിക്കുന്നത് സമാധാനത്തിലാണ്. പ്രശ്‌നങ്ങൾ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്‌ടലാക്കുണ്ടെങ്കിൽ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും. നമ്മുടെ 20 സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ചൈനയുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്‌ടമുണ്ട്.” കേന്ദ്രമന്ത്രി പറഞ്ഞു.

TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
ചൈനയുമായുള്ള അതിർത്തി തർക്കത്തിന് പിന്നാലെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻസാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ടിക് ടോക്, യുസി ബ്രൗസർ ഹലോ, എക്സെൻഡർ, യൂക്യാം ഉൾപ്പടെയുള്ള ആപ്ലിക്കേഷൻസിനാണ് ഇന്ത്യയിൽ വിലക്കുവീണത്.
First published: July 2, 2020, 3:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading