• HOME
  • »
  • NEWS
  • »
  • india
  • »
  • Music Legends | ലതാ മങ്കേഷ്‌കര്‍, സന്ധ്യാ മുഖര്‍ജി, ബപ്പി ലാഹിരി.. രണ്ടാഴ്ചയ്ക്കിടെ നമ്മേ വിട്ടുപിരിഞ്ഞ സംഗീതപ്രതിഭകൾ

Music Legends | ലതാ മങ്കേഷ്‌കര്‍, സന്ധ്യാ മുഖര്‍ജി, ബപ്പി ലാഹിരി.. രണ്ടാഴ്ചയ്ക്കിടെ നമ്മേ വിട്ടുപിരിഞ്ഞ സംഗീതപ്രതിഭകൾ

ഈ മാസം ഇന്ത്യന്‍ സംഗീതലോകത്തിന് മൂന്ന് ഇതിഹാസങ്ങളെ നഷ്ടപ്പെട്ടപ്പോള്‍ ഇന്റര്‍നെറ്റ് ലോകം 2022 ഫെബ്രുവരി മാസത്തെ 'ക്രൂരമായ മാസം' എന്നാണ് വിശേഷിപ്പിച്ചത്

  • Last Updated :
  • Share this:
    ഇന്ത്യന്‍ സംഗീതലോകത്തെയും സംഗീതപ്രേമികളെയും സംബന്ധിച്ചടത്തോളം 2022 ഫെബ്രുവരി വളരെയേറെ വേദനാജനകമായ മാസമാണ്. ഫെബ്രുവരി ആറിന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ (92) നാദം നിലച്ചപ്പോള്‍, ചൊവ്വാഴ്ച നമുക്ക് നഷ്ടപ്പെട്ടത് ഇതിഹാസ സംഗീതജ്ഞരായ ബപ്പി ലാഹിരിയെയും (Bappi Lahiri) സന്ധ്യാ മുഖര്‍ജിയെയുമാണ്. മുതിര്‍ന്ന ബോളിവുഡ് സംഗീതസംവിധായകന്‍ ബപ്പി ലാഹിരി (69) ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ എന്ന അസുഖം മൂലം മരണമടഞ്ഞപ്പോള്‍, ബംഗാളിന്റെ രാപ്പാടിയെന്നറിയപ്പെടുന്ന ഗായിക സന്ധ്യാ മുഖര്‍ജി (90) ഹൃദയാഘാതം മൂലം മരിച്ചു.

    അലോക് ലാഹിരി എന്ന ബപ്പി ലാഹിരി, ബോളിവുഡിലെ ഡിസ്‌കോ ബീറ്റുകളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികളെ ചടുല സംഗീതത്തിന്റെ മാസ്മരികതയിലെത്തിച്ച പ്രതിഭയാണ്. ഹിന്ദി, ബംഗാളി സിനിമകള്‍ക്ക് പുറമേ, ധാരാളം തെലുങ്ക് സിനിമകള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. 1970-80 കളുടെ അവസാനത്തില്‍ ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ ഡാന്‍സര്‍, ഷറാബി തുടങ്ങിയ നിരവധി സിനിമകളിലെ ജനപ്രിയ ഗാനങ്ങളിലൂടെയാണ് ബാപ്പി ലാഹിരി ബോളിവുഡിന്റെ പ്രിയങ്കരനായത്. 2020ല്‍ പുറത്തിറങ്ങിയ ബാഗി 3 എന്ന ചിത്രത്തിലെ ഭങ്കാസ് എന്ന ഗാനമാണ് അദ്ദേഹത്തിന്റെ അവസാന ബോളിവുഡ് ഗാനം.

    സന്ധ്യ മുഖോപാധ്യായ് എന്ന സന്ധ്യാ മുഖര്‍ജി ഒട്ടേറെ പ്രതിഭാശാലികളായ സംഗീതജ്ഞരോടൊപ്പം പ്രവര്‍ത്തിച്ച ഗായികയാണ്. ലതാ മങ്കേഷ്‌കറിന്റെ സമകാലികയായ ഈ ഗായിക പ്രമുഖ സംഗീത സംവിധായകരായ എസ് ഡി ബര്‍മാന്‍, നൗഷാദ്, മദന്‍ മോഹന്‍, അനില്‍ ബിശ്വാസ്, സലില്‍ ചൗധരി തുടങ്ങിയവരുടെ സംഗീതത്തിലും ധാരാളം ഗാനങ്ങള്‍ ആലപ്പിച്ചിട്ടുണ്ട്. ബംഗാ-വിഭൂഷണ്‍ പുരസ്‌കാരവും മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചിട്ടുള്ള സന്ധ്യാ മുഖര്‍ജിയെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുമുണ്ട്.

    ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിന് ശേഷം അടുത്ത് തന്നെ സംഭവിച്ച ഈ രണ്ട് സംഗീത പ്രതിഭകളുടെയും മരണങ്ങളും സംഗീത പ്രേമികളുടെ ഹൃദയത്തില്‍ ഒരു വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാസം ഇന്ത്യന്‍ സംഗീതലോകത്തിന് മൂന്ന് ഇതിഹാസങ്ങളെ നഷ്ടപ്പെട്ടപ്പോള്‍ ഇന്റര്‍നെറ്റ് ലോകം 2022 ഫെബ്രുവരി മാസത്തെ 'ക്രൂരമായ മാസം' എന്നാണ് വിശേഷിപ്പിച്ചത് ഒട്ടേറെ ആളുകള്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. ചില ട്വീറ്റുകള്‍ ഇങ്ങനെയായിരുന്നു..

    ''ഇന്ത്യന്‍ സംഗീതത്തില്‍ എന്ത് നാശമാണ് സംഭവിക്കുന്നത്!! ആര്‍.ഐ.പി. ഇതിഹാസങ്ങള്‍''



    ''ഇത് ഫെബ്രുവരി മാസമാണ്, ഞങ്ങള്‍ക്ക് മൂന്ന് ഇതിഹാസ ഗായകരെ നഷ്ടപ്പെട്ടു! ഓം ശാന്തി..''



    ''ഇന്ത്യക്ക് 24 മണിക്കൂറിനുള്ളില്‍ സംഗീത ലോകത്തിലെ 2 പ്രതിഭകളെ നഷ്ടമായി #സന്ധ്യാമുഖര്‍ജിയും #ബാപ്പിലാഹിരിയും ഇനിയില്ല. #ബംഗാളിനും ഇത് വലിയ നഷ്ടം. #റെസ്റ്റ് ഇന്‍ പീസ്''





    ''മരണത്തിനപ്പുറമുള്ള ഒരു ലോകത്തെ ഒരു കോണ്‍സേര്‍ട്ടിനായി സന്ധ്യാ മുഖോപാധ്യായയും ബപ്പി ലാഹിരിയും ലതാ ദീദിക്കൊപ്പം ചേര്‍ന്നു. ഈ ഇതിഹാസങ്ങള്‍ ഇല്ലാതായതോടെ സുവര്‍ണ്ണ കാലഘട്ടവും ഇല്ലാതാകുന്നു.''
    Published by:Rajesh V
    First published: