• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പീഡനം തടയാൻ ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിക്കണം:എസ്പി നേതാവ്

news18india
Updated: May 23, 2018, 12:02 PM IST
പീഡനം തടയാൻ ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിക്കണം:എസ്പി നേതാവ്
news18india
Updated: May 23, 2018, 12:02 PM IST
ലക്നൗ: രാജ്യത്തെ പീഡനങ്ങൾക്കു കാരണം സ്ത്രീകളുടെ മോശം വസ്ത്ര ധാരണമെന്ന് സമാജ് വാദി പാർട്ടി നേതാവ് രാംശങ്കർ വിദ്യാർഥി. പീഡനം തടയാൻ ശരീരം മുഴുവൻ മറയുന്ന തരത്തിൽ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മൊബൈൽ, ഇന്റർനെറ്റ് ഉപയോഗവും പീഡനം വർധിക്കാൻ കാരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാൽ ഇന്റർനെറ്റ്, മൊബൈൽ ഉപയോഗത്തിൽ നിന്ന് കുട്ടികളെ തടയണമെന്നും അദ്ദേഹം പറഞ്ഞു.

പീഡനങ്ങൾ തടയുന്നതിന് അശ്ലീലത അവസാനിപ്പിക്കണമെന്നും അദ്ദേഹം. യുവാക്കൾക്കിടയിൽ സഹോദരി- സഹോദര ബന്ധം വളർത്തിയെടുക്കണമെന്നും അദ്ദേഹം അറിയിച്ചു. സമാജ് വാദി പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാണ് രാംശങ്കർ വിദ്യാർഥി.
First published: May 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍