നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BARC Rating | 'ചാനൽ റേറ്റിംഗ് സംബന്ധിച്ച രഹസ്യവിവരങ്ങളിൽ കൃത്രിമം കാട്ടി'; റിപ്പബ്ലിക് ടിവിക്കെതിരെ ബാർക്ക്

  BARC Rating | 'ചാനൽ റേറ്റിംഗ് സംബന്ധിച്ച രഹസ്യവിവരങ്ങളിൽ കൃത്രിമം കാട്ടി'; റിപ്പബ്ലിക് ടിവിക്കെതിരെ ബാർക്ക്

  അന്വേഷണസംഘത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും ബാർക്ക്

  പ്രതീകാത്മക ചിത്രം (റോയിറ്റേഴ്സ്)

  പ്രതീകാത്മക ചിത്രം (റോയിറ്റേഴ്സ്)

  • Share this:
   ന്യൂഡൽഹി: ചാനൽ റേറ്റിംഗ് സംബന്ധിച്ച രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തിയതിനും കൃത്രിമം കാട്ടിയതിനും റിപ്പബ്ലിക് ടി.വിക്കെതിരെ രൂക്ഷ വിമർശനവുമായി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (BARC). റേറ്റിംഗിൽ കൃത്രിമം കാട്ടിയതു സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന പൊലീസിന് എല്ലാവിധ സഹായങ്ങളും നൽകുമെന്നും ബാർക്ക് പ്രസ്താവനയിൽ പറഞ്ഞു.

   "ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ കുറിച്ച് ബാർക് ഇന്ത്യ പ്രതികരിക്കുന്നില്ല. അന്വേഷണസംഘത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്." ബാർക്ക് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

   "റേറ്റിംഗ് സംബന്ധിച്ച അതീവ രഹസ്യമായ വിവരങ്ങൾ വെളിപ്പെടുത്തുകയും അതിനെ തെറ്റായി വ്യാഖ്യനിക്കുകയും ചെയ്ത റിപ്പബ്ലിക് ടിവിയുടെ നടപടിയിൽ ബാർക്ക ഇന്ത്യ നിരാശരാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ല. റിപ്പബ്ലിക് ടിവിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു"- പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

   Also Read എന്താണ് TRP? ചാനലുകളുടെ റേറ്റിംഗ് മാനദണ്ഡം പ്രവർത്തിക്കുന്നത് എങ്ങനെ?

   ബാർക്ക് നിലപാടിന് വിരുദ്ധമായ ആരോപണങ്ങളാണ് മുംബൈ പൊലീസ് ഉന്നയിക്കുന്നതെന്ന റിപ്പബ്ലിക് നെറ്റ്‌വർക്കിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ബാർക്ക് പ്രസ്താവന ഇറക്കിയത്.

   ചാനൽ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് ചാനലുകൾക്കെതിരെ മുംബൈ പൊലീസ് ഈ മാസം ആദ്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}