നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Barc Rating | വാർത്താ ചാനലുകളുടെ റേറ്റിങ് പുനഃസ്ഥാപിച്ചത് സ്വാഗതം ചെയ്ത് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ

    Barc Rating | വാർത്താ ചാനലുകളുടെ റേറ്റിങ് പുനഃസ്ഥാപിച്ചത് സ്വാഗതം ചെയ്ത് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ

    റേറ്റിങ് കണക്കാക്കാൻ ശേഖരിക്കുന്ന സാമ്പിളിന്‍റെ സ്വഭാവവും വ്യവസ്ഥാപരമായ തിരുത്തലുകളും അടിയന്തിരമായി വർദ്ധിപ്പിക്കേണ്ടതുണ്ട്

    TV_Channels

    TV_Channels

    • Share this:
      വാർത്താ ചാനലുകളുടെ റേറ്റിങ് (News Channel Rating) പുനഃസ്ഥാപിച്ചത് സ്വാഗതം ചെയ്ത് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ (NBDA) രംഗത്തെത്തി. പുതിയ പരിഷ്ക്കാരങ്ങളോടെ വാർത്താ ചാനലുകളുടെ റേറ്റിങ് പുനഃസ്ഥാപിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ദിവസം ബാർക്കിനോട് (BARC) ആവശ്യപ്പെട്ടിരുന്നു. ചാനൽ റേറ്റിങ് മെച്ചപ്പെടുത്തി തിരികെകൊണ്ടുവരേണ്ടതിന്‍റെ ആവശ്യകത കേന്ദ്ര സർക്കാർ തിരിച്ചറിയുന്നുണ്ട്. പോരായ്മകൾ അംഗീകരിക്കുന്നതായും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ പറഞ്ഞു.

      റേറ്റിങ് കണക്കാക്കാൻ ശേഖരിക്കുന്ന സാമ്പിളിന്‍റെ സ്വഭാവവും വ്യവസ്ഥാപരമായ തിരുത്തലുകളും അടിയന്തിരമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. പുതിയതായി റേറ്റിങിനായി നടപ്പിലാക്കുന്ന പരിഷ്കാരങ്ങളെ എൻബിഡിഎ അഭിനന്ദിക്കുന്നു. BARC ഇന്ത്യയിലെ പ്രക്രിയകളും പ്രോട്ടോക്കോളുകളും മേൽനോട്ട സംവിധാനവും കൂടുതൽ ശക്തമാണ്. ടിവി വാർത്തകൾക്കുള്ള റേറ്റിംഗ് സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യം മന്ത്രാലയം അംഗീകരിച്ചത് സന്തോഷകരമാണെന്നും അവർ വ്യക്തമാക്കി.

      ന്യൂനതകൾ, എൻബിഡിഎ നൽകിയ നിർദ്ദേശങ്ങൾ പരിഗണിച്ച് പരിഹരിക്കണം. ബാർക്കിന്‍റെ പ്രവർത്തനങ്ങൾക്കായി BARC ബോർഡിന്റെയും സാങ്കേതിക സമിതിയുടെയും അവതരണവും സ്ഥിരമായ ഒരു മേൽനോട്ടം സംവിധാനം ഏർപ്പെടുത്തുന്നതിനൊപ്പം സ്വതന്ത്ര അംഗങ്ങളെ നിയമിക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണ്. ഈ നടപടികളെല്ലാം ശരിയായ ദിശയിലുള്ളതാണ്. ടിആർപി തട്ടിപ്പ് പുറത്തായതിന് ശേഷം 2020 ഒക്ടോബറിൽ, എൻ‌ബി‌ഡി‌എ BARC ഇന്ത്യയോട് ഒരു പൊളിച്ചെഴുത്ത് നടത്താൻ ആവശ്യപ്പെട്ടിരുന്നു.

      ടിവി വാർത്താ റേറ്റിംഗുകളുടെ റിലീസ് പുനരാരംഭിക്കുന്നതിന് ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനം ശ്രദ്ധേയമാണ്. സാധ്യതകൾ പഠിക്കാൻ പ്രസാർ ഭാരതി സിഇഒ ശശി ശേഖരൻ വെമ്പാട്ടി അധ്യക്ഷനായി ഒരു സമിതിയെ നിയമിച്ചതും സ്വാഗതാർഹമാണ്.
      സെറ്റ് ടോപ്പ് ബോക്സുകളിൽ നിന്ന് റിട്ടേൺ പാത്ത് ഡാറ്റ (ആർപിഡി) പ്രയോജനപ്പെടുത്തി സുതാര്യമായ റേറ്റിങ് പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എൻബിഡിഎ വാർത്താകുറിപ്പിൽ പറയുന്നു.

      Also Read- BARC Rating | വാർത്താ ചാനലുകളുടെ ബാർക്ക് റേറ്റിങ് പുനരാരംഭിക്കുന്നു: നടപടി കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്

      വാർത്താ ചാനലുകളുടെ വ്യൂവർഷിപ്പ് അളക്കുന്നതിനായി ശേഖരിക്കുന്ന ഡാറ്റ കൂടുതൽ ആധികാരികയിരിക്കുമെന്ന് പ്രതീക്കുന്നു. BARC-ൽ നിരവധി പരിഷ്കാരങ്ങൾ നടക്കുന്നുണ്ടെന്ന് NBDA അംഗീകരിക്കുന്നു. ഇപ്പോഴത്തെ സംവിധാനം കൂടുതൽ സുതാര്യവും ശക്തവും വിശ്വസനീയവുമാക്കാൻ ഇനിയും ഇടമുണ്ട്. ബാർക് ഡാറ്റ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും വിലയിരുത്തുകയും ക്രമക്കേട് ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. റേറ്റിംഗ് പ്രക്രിയയിലെ ഏത് ഘട്ടത്തിലും അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.
      Published by:Anuraj GR
      First published: