നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • BARC Rating| വാർത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിർത്തിയത് BARC മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും: റിപ്പോർട്ട്

    BARC Rating| വാർത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിർത്തിയത് BARC മൂന്ന് മാസത്തേക്ക് കൂടി നീട്ടിയേക്കും: റിപ്പോർട്ട്

    ടിആർപി റേറ്റിങ് തട്ടിപ്പുമായ ബന്ധപ്പെട്ട കേസിൽ മുംബൈ പൊലീസിന്റെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി മൂന്നുമാസത്തേക്ക് കൂടി നീട്ടുന്നത് പരിഗണിക്കുന്നത്.

    News18 Malayalam

    News18 Malayalam

    • Share this:
      ന്യൂഡൽഹി: വാർത്താചാനലുകളുടെ പ്രതിവാര റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിർത്തിയത് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (ബാർക്) മൂന്നുമാസത്തേക്ക് കൂടി നീട്ടുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 15മുതലാണ് ബാർക്ക് റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിർത്തിയത്. ടിആർപി റേറ്റിങ് തട്ടിപ്പുമായ ബന്ധപ്പെട്ട കേസിൽ മുംബൈ പൊലീസിന്റെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി മൂന്നുമാസത്തേക്ക് കൂടി നീട്ടുന്നത് പരിഗണിക്കുന്നത്.

      Also Read- എന്താണ് TRP? ചാനലുകളുടെ റേറ്റിംഗ് മാനദണ്ഡം പ്രവർത്തിക്കുന്നത് എങ്ങനെ?

      ബ്രോഡ് കാസ്റ്റിങ് സംഘടനകളായ, രജത് ശർമയുടെ നേതൃത്വത്തിലുള്ള എൻബിഎ (ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ), അർണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള എൻബിഎഫ് (ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ) എന്നിവർ ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് തുടരണമെന്ന നിലപാടിലാണ് എൻബിഎ. എന്നാൽ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് പുനരാരംഭിക്കണമെന്നാണ് എൻബിഎഫ് ആവശ്യപ്പെട്ടുന്നത്.

      നിലവിലെ സംവിധാനത്തിലെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിർത്തിയതെന്നാണ് ബാർക്ക് നേരത്തെ അറിയിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക, ബിസിനസ് വാർത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നതാണ് നിർത്തിവെച്ചത്.

      " റേറ്റിങ് അളക്കുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനുമുള്ള നിലവിലെ മാനദണ്ഡങ്ങൾ അവലോകനം ചെയ്യുകയും കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുക. സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിന് വീടുകളിലെ പാനലുകളിലേക്ക് നുഴഞ്ഞുകയറി തട്ടിപ്പ് നടത്താനുള്ള പഴുതുകൾ ഇല്ലാതാക്കുക'' എന്നിവയുടെ ഭാഗമാണ് നടപടിയെന്ന് ബാർക് അറിയിച്ചിരുന്നു.

      Also Read ചാനൽ റേറ്റിംഗിൽ കൃത്രിമം കാണിച്ചു; റിപ്പബ്ലിക് ഉൾപ്പെടെ മൂന്നു ചാനലുകൾക്ക് ഇനിമുതൽ പരസ്യമില്ലെന്ന് ബജാജ്

      ബാർക്ക് ടെക്നിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പരിശോധനയ്ക്ക് എട്ട് മുതൽ 12 വരെ ആഴ്ച വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തത്തിലുള്ള വാർത്താ വിഭാഗത്തിനായി എല്ലാ ആഴ്ചയും സംസ്ഥാനവും ഭാഷയും അനുസരിച്ച് എസ്റ്റിമേറ്റ് നൽകുന്നത് ബാർക് തുടരും- ഏജൻസി വ്യക്തമാക്കി. ടെലിവിഷന്‍ റേറ്റിങ് പോയന്റ് അഥവാ ടിആർപിയില്‍ കൃത്രിമം കാണിച്ചതിന് മൂന്നു ചാനലുകള്‍ക്കെതിരെയാണ് മുംബൈ പൊലീസ് കേസെടുത്തത്. ഇതിൽ രണ്ടെണ്ണം മറാത്തി ചാനലുകളാണ്.
      Published by:Rajesh V
      First published:
      )}