നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BARC Rating| വിവാദം; വാർത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് BARC മൂന്ന് മാസത്തേക്ക് നിർത്തി

  BARC Rating| വിവാദം; വാർത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് BARC മൂന്ന് മാസത്തേക്ക് നിർത്തി

  ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക, ബിസിനസ് വാർത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നതാണ് നിർത്തിവെച്ചത്.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: വാർത്താചാനലുകളുടെ പ്രതിവാര റേറ്റിങ് പ്രസിദ്ധീകരിക്കുന്ന നടപടി മൂന്നുമാസത്തേക്ക് നിർത്തിവെക്കുന്നതായി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) അറിയിച്ചു. റിപ്പബ്ലിക് ടിവി അടക്കം മൂന്നു ചാനലുകൾ ടിആർപി റേറ്റിങ് തട്ടിപ്പ് നടത്തിയതായി കാട്ടി മുംബൈ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടി.

   Also Read- എന്താണ് TRP? ചാനലുകളുടെ റേറ്റിംഗ് മാനദണ്ഡം പ്രവർത്തിക്കുന്നത് എങ്ങനെ?

   നിലവിലെ സംവിധാനത്തിലെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഏജൻസി അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക, ബിസിനസ് വാർത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നതാണ് നിർത്തിവെച്ചത്.

   " റേറ്റിങ് അളക്കുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനുമുള്ള നിലവിലെ മാനദണ്ഡങ്ങൾ അവലോകനം ചെയ്യുകയും കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുക. സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിന് വീടുകളിലെ പാനലുകളിലേക്ക് നുഴഞ്ഞുകയറി തട്ടിപ്പ് നടത്താനുള്ള പഴുതുകൾ ഇല്ലാതാക്കുക'' എന്നിവയുടെ ഭാഗമാണ് നടപടിയെന്ന് ബാർക് വാർത്താക്കുറിപ്പിൽ അറിയിച്ചു.

   Also Read ചാനൽ റേറ്റിംഗിൽ കൃത്രിമം കാണിച്ചു; റിപ്പബ്ലിക് ഉൾപ്പെടെ മൂന്നു ചാനലുകൾക്ക് ഇനിമുതൽ പരസ്യമില്ലെന്ന് ബജാജ്

   ഈ നടപടിയുടെ ഭാഗമായി എല്ലാ വാർത്താ ചാനലുകളുടെയും പ്രതിവാര റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിർത്തുകയാണ്. ബാർക്ക് ടെകെനിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പരിശോധനയ്ക്ക് എട്ട് മുതൽ 12 വരെ ആഴ്ച വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൊത്തത്തിലുള്ള വാർത്താ വിഭാഗത്തിനായി എല്ലാ ആഴ്ചയും സംസ്ഥാനവും ഭാഷയും അനുസരിച്ച് എസ്റ്റിമേറ്റ് നൽകുന്നത് ബാർക് തുടരും- ഏജൻസി വ്യക്തമാക്കി.

   Also Read- ടിആര്‍പി റേറ്റിങ്ങില്‍ തട്ടിപ്പ്; റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്നുചാനലുകള്‍ക്കെതിരെ മുംബൈ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

   ടെലിവിഷന്‍ റേറ്റിങ് പോയന്റ് അഥവാ ടിആർപിയില്‍ കൃത്രിമം കാണിച്ചതിന് മൂന്നു ചാനലുകള്‍ക്കെതിരെയാണ് മുംബൈ പൊലീസ് കേസെടുത്തത്. ഇതിൽ രണ്ടെണ്ണം മറാത്തി ചാനലുകളാണ്. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട ചാനലുകളിലെ ജീവനക്കാരെ ഉടന്‍ വിളിച്ചുവരുത്തുമെന്നും ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്നും മുംബൈ പോലീസ് മേധാവി പരംവീര്‍ സിങ് വ്യക്തമാക്കിയിരുന്നു.
   Published by:Rajesh V
   First published:
   )}