നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കർണാടകയിൽ പബ്ബുകളിലും ബാറുകളിലും നാളെ മുതൽ മദ്യം ലഭിക്കും; ചില നിബന്ധനകൾ ബാധകം

  കർണാടകയിൽ പബ്ബുകളിലും ബാറുകളിലും നാളെ മുതൽ മദ്യം ലഭിക്കും; ചില നിബന്ധനകൾ ബാധകം

  രാവിലെ 9 മുതൽ 7 വരെ റീട്ടെയിൽ വിലയ്ക്ക് പബ്ബുകളിൽ മദ്യം വിൽക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബംഗളുരു: മദ്യശാലകൾക്ക് പിന്നാലെ കർണാടകയിൽ ബാറുകളും പബ്ബുകളും തുറക്കുന്നു. നാളെ മുതൽ മെയ് 17 വരെയാണ് തുറന്നു പ്രവർത്തിക്കാൻ അനുമതി. മാർച്ച് 25 ന് അടച്ചതിന് ശേഷം ഇതാദ്യമായാണ് തുറക്കുന്നത്.

   അതേസമയം, പബ്ബുകളിലും ബാറുകളിലുമുള്ള മദ്യപാനം പഴയപോലെ ആയിരിക്കുമെന്ന പ്രതീക്ഷയും വേണ്ട. മദ്യം വാങ്ങാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ഇരുന്നു കുടിക്കാൻ അനുമതിയില്ല.

   രാവിലെ 9 മുതൽ 7 വരെ റീട്ടെയിൽ വിലയ്ക്ക് പബ്ബുകളിൽ മദ്യം വിൽക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
   TRENDING:രോഗബാധിതർ കൂടുന്നു; കുവൈറ്റിൽ മെയ് 10 മുതൽ സമ്പൂര്‍ണ്ണ കർഫ്യു [NEWS]ട്ടിലെത്താൻ അവർ സർക്കാർ സഹായം തേടി കാത്തിരുന്നു; ഒടുവിൽ മരണത്തിലേക്ക് നടക്കേണ്ടി വന്നു [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]

   മദ്യശാലകൾ തുറന്നതോടെ ഉണ്ടായ വരുമാന വർധനവിനെ തുടർന്നാണ് പബ്ബുകളും ബാറുകളും തുറക്കാൻ സർക്കാർ തീരുമാനിച്ചത്. മദ്യശാലകൾ തുറന്നതോടെ ആദ്യ ദിനം ഉണ്ടായത് 45 കോടി രൂപയുടെ വരുമാനമാണ്.

   40 ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ച്ചയാണ് കർണാകയിൽ മദ്യശാലകൾ തുന്നത്. ആദ്യ പത്ത് മണിക്കൂറിൽ വിറ്റു തീർത്തത് 12.4ലക്ഷം ലിറ്റർ മദ്യമാണ്.

   നീണ്ട ക്യൂവാണ് കർണാടകത്തിലെ മദ്യശാലകൾക്ക് മുന്നിൽ രാവിലെ മുതൽ കാണാൻ സാധിക്കുക.
   First published: