നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Basavaraj Bommai| ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

    Basavaraj Bommai| ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

    മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബസവരാജ് ബൊമ്മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

    basavaraj bommai

    basavaraj bommai

    • Share this:
      ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലളിതമായി നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ചടങ്ങിൽ പങ്കെടുത്തു. രാവിലെ യെഡിയൂരപ്പയെ സന്ദർശിക്കുകയും ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തശേഷമാണു ബസവരാജ് സത്യപ്രതിജ്ഞയ്ക്കെത്തിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബസവരാജ് ബൊമ്മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

      നേരത്തെ, യെഡിയൂരപ്പ മന്തിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മെ. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ജനതാദൾ ദേശീയ അധ്യക്ഷനുമായിരുന്ന എസ്.ആർ.ബൊമ്മെയുടെ മകനാണ്. പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള യെഡിയൂരപ്പ ഒഴിവാകുമ്പോൾ പകരമെത്തുന്നതും അതേ വിഭാഗത്തിൽപ്പെട്ടയാൾ തന്നെയാകണമെന്ന സമ്മർദം കൂടി കണക്കിലെടുത്താണ് തീരുമാനം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ പുതിയ മുഖ്യമന്ത്രി ടാറ്റാ ഗ്രൂപ്പിൽ എഞ്ചിനീയറായിരുന്നു.

      Also Read- 'ഭാഗ്യം തുണയായ അച്ഛനും മകനും'; കർണാടക മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മെ എത്തുമ്പോൾ ആവർത്തിക്കുന്ന ചരിത്രം

      എച്ച് ഡി ദേവഗൗഡക്കും മകൻ എച്ച് ഡി കുമാര സ്വാമിക്കും ശേഷം അച്ഛനും മകനും മുഖ്യമന്ത്രിയാകുന്നത് കർണാടകത്തിൽ ഇത് രണ്ടാം തവണയാണ്. മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ 2008ലാണ് ബസവരാജ് ബൊമ്മെ ബിജെപിയിലെത്തിയത്. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിക്കുകയും മുഖ്യമന്ത്രി അദ്ദേഹത്തെ ജലവകുപ്പ് മന്ത്രിയാക്കുകയും ചെയ്തു. പിന്നാലെ യെദ്യൂരപ്പയുടെ വിശ്വസ്തനായി ബസവരാജ് മാറി. പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം യെദ്യൂരപ്പക്ക് ഒപ്പം നിലയുറപ്പിച്ചു. എന്നാൽ 2012 ൽ യെദ്യൂരപ്പ കെ ജെ പി എന്ന പാർട്ടി രൂപീകരിച്ച് പുറത്ത് പോയ സമയത്ത് അദ്ദേഹം ബിജെപി യിൽ തന്നെ തുടർന്നു.



      ഇതേ തുടർന്ന് യെദ്യൂരപ്പയുടെ അനുകൂലികൾ ബസവരാജിനെ വഞ്ചകൻ എന്ന് പോലും വിളിച്ചിരുന്നു. തന്ത്രശാലിയായ രാഷ്ട്രീയക്കാരനായ എസ് ആർ ബൊമ്മെയുടെ മകന് യെദ്യൂരപ്പയുടെ പാർട്ടിയിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ബിജെപിയിൽ തന്നെ തുടർന്ന അദ്ദേഹം വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഒരു വർഷത്തിന് ശേഷം പരാജിതനായ യെദ്യൂരപ്പ വീണ്ടും ബിജെപി യിൽ തിരിച്ചെത്തി.

      Also Read- ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി; ലിംഗായത്തുകളെ പിണക്കാതെ ബിജെപി; യെഡിയൂരപ്പയെയും

      പലരും കരുതിയിരുന്നത് ബസവരാജുമായി യെദ്യൂരപ്പക്ക് മികച്ച ബന്ധം തുടർന്ന് ഉണ്ടാകില്ല എന്നായിരുന്നു. എന്നാൽ ഇവർ വീണ്ടും ഒന്നിച്ചു. എച്ച് ഡി കുമാരസ്വാമി നേതൃത്വം നൽകുന്ന ജെഡിഎസും കോൺഗ്രസും ചേർന്നുള്ള 2019 ലെ സർക്കാരിനെ മറിച്ചിടാൻ യെദ്യൂരപ്പക്ക് എല്ലാ പിന്തുണയുമായി ബസവരാജും ഉണ്ടായിരുന്നു.

      ബിഎസ് യെദ്യൂരപ്പ സർക്കാരിൽ ബസവരാജക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചു. യെദ്യൂരപ്പക്ക് ഒപ്പം ഒരു നിഴലായി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. എല്ലാ വിഷയങ്ങളിലും ബസവരാജിന്റെ അഭിപ്രായവും യെദ്യൂരപ്പ തേടുമായിരുന്നു. മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പം പുലർത്തിയപ്പോഴും അദ്ദേഹം തന്നിലേക്ക് മാധ്യമങ്ങളുടെയും മറ്റും അമിതമായ ശ്രദ്ധ വരാതെ നോക്കിയിരുന്നു. ഇത് തന്നെയാണ് ഇന്ന് ബസവരാജിന് നേട്ടമായി മാറിയതും.

      English Summary: Basavaraj Bommai, who was elected as the new leader of Karnataka BJP legislature party a day ago, took oath as the chief minister from Governor Thaawarchand Gehlot at the Raj Bhavan on Wednesday. He succeeded the outing chief minister BS Yediyurappa, and ended days of heightened suspense.
      Published by:Rajesh V
      First published:
      )}