ഇന്റർഫേസ് /വാർത്ത /India / Karnataka Election Results 2023| ഇനി 2024 ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ കാണാം; തോൽവി സമ്മതിച്ച് ബസവരാജ് ബൊമ്മൈ

Karnataka Election Results 2023| ഇനി 2024 ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ കാണാം; തോൽവി സമ്മതിച്ച് ബസവരാജ് ബൊമ്മൈ

(Image:PTI)

(Image:PTI)

എവിടെയൊക്കെയാണ് പാർട്ടിക്ക് വീഴ്ച്ച പറ്റിയതെന്ന് പരിശോധിക്കും

  • Share this:

ബെംഗളുരു: കർണാടക തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. തോൽവിയിൽ ബിജെപി ആത്മപരിശോധന നടത്തുമെന്നും 2014 ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരുമെന്നും ബസവരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തുവന്നതിനു ശേഷം വിലയിരുത്തും. എവിടെയൊക്കെയാണ് പാർട്ടിക്ക് വീഴ്ച്ച പറ്റിയതെന്ന് പരിശോധിക്കും. പാർട്ടിയുടെ മുന്നേറ്റത്തിനുള്ള ചുവടുവെപ്പായിട്ടാണ് തെരഞ്ഞെടുപ്പ് ഫലത്തെ കാണുന്നതെന്നും ബൊമ്മൈ പറഞ്ഞു. ഷിഗോണിൽ നിന്ന് ബൊമ്മൈ വിജയിച്ചിരുന്നു.

Also Read- കനകപുരയില്‍ ഒരേഒരു നാൾ പ്രചാരണം; ഡി.കെ. ശിവകുമാറിന് ഭൂരിപക്ഷം ഒരുലക്ഷത്തിലേറെ

‌വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ കേവലഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാന്ത്രികസംഖ്യ കോൺഗ്രസ് പിന്നിട്ടു. 128 സീറ്റുകളിൽ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. ബിജെപി 67 സീറ്റുകളിലും ജനതാദൾ (സെക്കുലർ) 22 മണ്ഡലങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്.

First published:

Tags: Basavaraj Bommai, Karnataka assembly, Karnataka Election, Karnataka Elections 2023