• HOME
  • »
  • NEWS
  • »
  • india
  • »
  • ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ: ആരിസ് ഖാൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മാർച്ച് 15 ന്

ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ: ആരിസ് ഖാൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മാർച്ച് 15 ന്

കേസിൽ 2018 ലാണ് മുപ്പത്തിയഞ്ചുകാരനായ ആരിസ് ഖാനെ സിറ്റി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടുന്നത്.

Representative image.

Representative image.

  • Share this:
    ന്യൂഡൽഹി: 2008 ലെ ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസിൽ പിടിയിലായ ആരിസ് ഖാൻ കുറ്റക്കാരനെന്ന് ഡൽഹി കോടതി. ശിക്ഷാ വിധി മാർച്ച് 15 ന് പ്രഖ്യാപിക്കും. 2008 സെപ്റ്റംബർ 19 നാണ് ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ നടക്കുന്നത്. വെടിവെപ്പിൽ പൊലീസ് ഇൻസ്പെക്ടറായ മോഹൻ ചന്ദ് ശർമയും ഭീകരവാദികൾ എന്ന് ആരോപിക്കുന്ന രണ്ട് വിദ്യാർത്ഥികളും കൊല്ലപ്പെട്ടിരുന്നു.

    കേസിൽ 2018 ലാണ് മുപ്പത്തിയഞ്ചുകാരനായ ആരിസ് ഖാനെ സിറ്റി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടുന്നത്. ഏറ്റുമുട്ടൽ നടന്ന് പത്ത് വർഷത്തിന് ശേഷമാണ് ആരിസ് ഖാൻ പിടിയിലാകുന്നത്. ഏറ്റുമുട്ടൽ നടക്കുമ്പോൾ ആരിസ് ഖാനും മറ്റ് നാല് പേർക്കൊപ്പം ഉണ്ടായിരുന്നുവെന്നും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

    2010 ഏപ്രിൽ 28 നാണ് കേസിൽ ഷഹസാദ് അഹമ്മദ്, ആരിസ് ഖാൻ, ആതിഫ് അമീൻ, മുഹമ്മദ് സാജിദ് എന്നിവർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ഏറ്റുമുട്ടൽ നടന്ന് ഷഹസാദ് അഹമ്മദും ആരിസ് ഖാനും രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
    You may also like:ഇരയെ വിവാഹം കഴിക്കണമെന്ന് നിർദ്ദേശിച്ചിട്ടില്ല; കോടതി നടത്തിയ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് ചീഫ് ജസ്റ്റിസ്

    ന്യൂഡൽഹിയിലെ സ്ഫോടന പരമ്പര നടന്ന് ആറ് ദിവസത്തിന് ശേഷമാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരവാദികളുമായുള്ള ഏറ്റമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥനായ മോഹൻ ചന്ദ ശർമയും രണ്ട് ഭീകരവാദികളും കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് ഭാഷ്യം.

    You may also like:നന്ദിഗ്രാമില്‍ തീപാറും പോരാട്ടം; മമതയ്‌ക്കെതിരെ സുവേന്ദു അധികാരി; ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

    ബോംബ് നിർമാണത്തിൽ വിദഗ്ധനാണ് ആരിസ് ഖാൻ എന്ന് പൊലീസ് ആരോപിക്കുന്നു. ഡൽഹി അടക്കമുള്ള ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളിൽ 2007 നും 2008 നും ഇടയ്ക്ക് സ്ഫോടന പരമ്പര നടത്തിയത് ആരിസ് ഖാൻ അടങ്ങിയ സംഘമാണ്. സ്ഫോടന പരമ്പരയിൽ 165 പേർ കൊല്ലപ്പെടുകയും 536 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

    2018 സെപ്റ്റംബർ 13 ന് ഡൽഹിയിൽ നടന്ന സ്ഫോടന പരമ്പരയ്ക്ക് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ നടന്നത്. കേസിൽ പിടിയിലായ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരവാദി ഷഹസാദ് അഹമ്മദിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

    അതേസമയം,ബട്ട്‌ല ഹൗസിലേത് വ്യാജ ഏറ്റുമുട്ടലാനെന്നും ദൽഹി പോലീസ് കള്ളം പറയുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും ജാമിയ നഗർ നിവാസികളും ജാമിയ ടീച്ചേഴ്സ് അസോസിയേഷനും ആരോപിച്ചിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ദിഗ് വിജയ്‌ സിംഗ് അടക്കം ഈ ആരോപണം ഉന്നയിക്കുകയുണ്ടായി. ആതിഫ് അമിൻ, മുഹമ്മദ് സാജിത് എന്നിവരെ പിടികൂടിയ ക്ലോസ് റേഞ്ചിൽ വെടിവെച്ചു കൊന്നു എന്നായിരുന്നു ആരോപണം.

    തലയുടെ മൂർധാവിലും തോളിനു മുകളിലുമായിരുന്നു ഇവർക്ക് വെടിയേറ്റ പാടുകൾ ഉണ്ടായിരുന്നത്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ഉയർന്നത്. രാളെ നിലത്തിരുത്തി മുന്നിൽ നിന്ന് വെടിവേക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
    Published by:Naseeba TC
    First published: