ബംഗളൂരുവില്‍ ശ്രീരാമനവമി ദിനത്തില്‍ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വില്‍ക്കുന്നതും നിരോധിക്കാന്‍ ബിബിഎംപി (Bruhat Bengaluru Mahanagara Palike) തീരുമാനം.
ബിബിഎംപി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീരാമനവമി ദിനത്തില്‍ അറവുശാലകള്‍, കന്നുകാലി കശാപ്പ്, മാംസ വില്പന എന്നിവ നിരോധിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പുറത്തിക്കിയ ഉത്തരവില്‍ പറയുന്നു.
ഞായറാഴ്ചയാണ് ശ്രീരാമ നവമി ദിനം. ഗാന്ധിജയന്തി, സര്‍വോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വില്പനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വര്‍ഷത്തില്‍ എട്ടു ദിവസമെങ്കിലും മാംസവില്പനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Amit Shah | ഹിന്ദി ഇംഗ്ലീഷിന് ബദലാകണം; വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം സംസാരിക്കേണ്ടത് ഹിന്ദിയിൽ: ആഭ്യന്തരമന്ത്രി അമിത് ഷാ
ഇംഗ്ലീഷിന് ബദലായി ഹിന്ദി (Hindi) മാറണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭരണ കാര്യങ്ങള്‍ക്കുള്ള മാധ്യമമായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) തീരുമാനിച്ചു. ഈ തീരുമാനം ഹിന്ദിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇപ്പോള്‍ മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഹിന്ദിയിലാണ് തയ്യാറാക്കുന്നതെന്ന് മന്ത്രി സമിതി അംഗങ്ങളെ അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയുടെ ഭാഗമായി ഔദ്യോഗിക ഭാഷയായ ഹിന്ദിയെ മാറ്റിയെടുക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര് പരസ്പരം ആശയവിനിമയം നടത്തുന്നത് 'ഇന്ത്യയുടെ ഭാഷ'യിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്കാണ് ഷാ ഊന്നല്‍ നല്‍കിയത്. ഒന്നാമതായി, സമിതിയുടെ റിപ്പോര്‍ട്ടിന്റെ 1 മുതല്‍ 11 വരെയുള്ള വാല്യങ്ങളിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി ജൂലൈയില്‍ ഒരു യോഗം ചേരാൻ സമിതിയ്ക്ക് നിർദ്ദേശം നൽകി. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ഭാഷാ സമിതി സെക്രട്ടറി അതിന്റെ അംഗങ്ങളെ അറിയിക്കണമെന്നും ഷാ പറഞ്ഞു.
\
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.