ന്യൂഡൽഹി: പാകിസ്ഥാനെ ലോകകപ്പിൽ നിന്ന് വിലക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടാൻ ബിസിസിഐയിൽ ആലോചന. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് നൽകാനുള്ള കത്ത് ബിസിസിഐ തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്.
കശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകകപ്പിൽ നിന്ന് പാകിസ്ഥാനെ വിലക്കണമെന്നാണ് കത്തിലെ ആവശ്യം. എന്നാൽ, കത്ത് ഐസിസിക്ക് നൽകണോ എന്നതിൽ ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രസർക്കാരുമായി ആലോചിച്ച ശേഷമാകും കത്ത് നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കുക.
എന്നാൽ, ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഐസിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന. ലോകകപ്പിൽ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന് സൗരവ് ഗാംഗുലിയും ഹർഭജൻ സിംഗും അടക്കമുള്ള പല മുൻതാരങ്ങളും ആവശ്യപ്പെട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.