നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വ്യാജ ഫേസ്ബുക്ക് പേജിലൂടെ മകളുടെയടക്കം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു; പരാതിയുമായി സൗരവ് ഗാംഗുലിയുടെ ഭാര്യ

  വ്യാജ ഫേസ്ബുക്ക് പേജിലൂടെ മകളുടെയടക്കം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു; പരാതിയുമായി സൗരവ് ഗാംഗുലിയുടെ ഭാര്യ

  തന്‍റെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിന് വളരെ കുറച്ച് മാത്രം ഫോളേവേഴ്സ് ആണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ഡോണ, വ്യാജ പേജിനെ പിന്തുടരുന്നത് എഴുപതിനായിരത്തിലധികം ആളുകളാണെന്ന കാര്യവും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

  ചിത്രം- സൗരവ് ഗാംഗുലി ഇന്‍സ്റ്റഗ്രാം

  ചിത്രം- സൗരവ് ഗാംഗുലി ഇന്‍സ്റ്റഗ്രാം

  • Share this:
   കൊൽക്കത്ത: തന്‍റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ പരാതിയുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി. തന്‍റെ പേരിലുള്ള വ്യാജ പേജിലൂടെ കുടുംബ ചിത്രങ്ങൾ അടക്കം പ്രചരിപ്പിക്കുന്നു എന്ന് കാട്ടിയാണ് ഡോണ പരാതി നൽകിയിരിക്കുന്നതെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.

   Also Read-പുതുച്ചേരിയിൽ സംഭവിക്കുന്നത്: കിരൺ ബേദിയ്ക്ക് ലെഫ്. ഗവർണർ സ്ഥാനം നഷ്ടമായത് എന്തുകൊണ്ട് ?

   സംഭവം അന്വേഷിക്കുകയാണ്. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തി കുറ്റക്കാരെ ഉടൻ തന്നെ പിടികൂടും എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അക്കൗണ്ട് സൃഷ്ടിക്കാൻ ഉപയോഗിച്ച് ഐപി അഡ്രസ് തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അറിയപ്പെടുന്ന ഒഡീസി നർത്തകിയാണ് ഡോണ ഗാംഗുലി. വിദ്യാർഥികൾ നൽകിയ വിവരം അനുസരിച്ചാണ് തന്‍റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജ് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നതും ഇതിനെതിരെ പരാതി നൽകുന്നതും.

   Also Read-'ജഡ്ജിക്ക് 150 കോണ്ടം' പോക്സോ കേസിലെ വിവാദ ഉത്തരവുകൾക്ക് യുവതിയുടെ പ്രതിഷേധം

   ഗാംഗുലിക്കും മകൾ സനയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഇതിലൂടെ കൂടുതല്‍ പങ്കുവച്ചിരിക്കുന്നതും. തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ട് സംബന്ധിച്ച് ഡോണയും സ്ഥിരീകരിച്ചിട്ടുണ്ട്. ' എന്‍റെ പേരും ദാദയുടെ (സൗരവ്) ചിത്രങ്ങളും ഉപയോഗിച്ച് ഫേസ്ബുക്കിൽ ഒരു പേജ് ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്‍റെ വിദ്യാർഥികളിലൊരാളാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്' എന്നാണ് ഡോണ ഇക്കാര്യത്തിൽ ഒരു വാർത്ത ഏജൻസിയോട് പ്രതികരിച്ചത്.

   Also Read-'മത്സ്യത്തൊഴിലാളിയുടെ പരാതി അഭിനന്ദനമായി'; രാഹുല്‍ ഗാന്ധിയെ പുതുച്ചേരി മുഖ്യമന്ത്രി മൊഴിമാറ്റി കബളിപ്പിച്ചെന്ന് ആരോപണം

   'എന്‍റെയോ ദാദയുടെയോ ചിത്രങ്ങൾ ഉപയോഗിക്കുന്നതിൽ എനിക്ക് പ്രത്യേകിച്ച് പ്രശ്നമുണ്ടാകേണ്ട കാര്യമില്ല പക്ഷെ ചില സമയങ്ങളിൽ ആളുകൾ നടത്തുന്ന പരാമർശങ്ങൾ നമ്മുടെതാണെന്ന് മറ്റുള്ളവർ കരുതും ഇത് ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കും. അങ്ങനെ സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' ഡോണ വ്യക്തമാക്കി.   തന്‍റെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിന് വളരെ കുറച്ച് മാത്രം ഫോളേവേഴ്സ് ആണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ഡോണ, വ്യാജ പേജിനെ പിന്തുടരുന്നത് എഴുപതിനായിരത്തിലധികം ആളുകളാണെന്ന കാര്യവും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

   English Summary : Cricket icon and BCCI president Sourav Ganguly's wife Dona Ganguly lodged a police complaint about a fake Facebook page in her name. Several photographs of Ganguly along with his wife and their daughter Sana were shared by the fake account. Dona, a noted Odissi dancer, was told about the fake Facebook page by one of her students, following which she approached the police.
   Published by:Asha Sulfiker
   First published:
   )}