ഈ മനോഹര തീരത്ത് ഇനി ആർക്കും സ്ഥലം വാങ്ങാം; നിയമം മാറി; കശ്മീർ വിളിക്കുന്നു

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി ഒരു വർഷം പിന്നിടുമ്പോഴാണ് പുതിയ നിയമം സർക്കാർ കൊണ്ടുവരുന്നത്. (ചിത്രങ്ങൾക്ക് കടപ്പാട് - ന്യൂസ് 18 കശ്മീർ)

News18 Malayalam | news18-malayalam
Updated: October 28, 2020, 8:37 PM IST
ഈ മനോഹര തീരത്ത് ഇനി ആർക്കും സ്ഥലം വാങ്ങാം; നിയമം മാറി; കശ്മീർ വിളിക്കുന്നു
kashmir beauty
  • Share this:
ശ്രീനഗർ: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കും ജമ്മു കശ്മീരിൽ ഭൂമി വാങ്ങാൻ അനുവദിക്കുന്ന പുതിയ നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി ഒരു വർഷം പിന്നിടുമ്പോഴാണ് പുതിയ നിയമം സർക്കാർ കൊണ്ടുവരുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളവർക്ക് ബൂമി വാങ്ങാൻ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ വരുന്നതോടെ കാർഷികേതര ഭൂമി വാങ്ങുന്നതിന് തടസമുണ്ടാകില്ല.കാർഷിക ഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി മാറ്റാൻ ഭേദഗതി അനുവദിച്ചിട്ടില്ലെന്ന് ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ സ്ഥാപിക്കുന്നതിനടക്കം കാർഷികേതര ആവശ്യങ്ങൾക്കായി കാർഷിക ഭൂമി കൈമാറാൻ അനുവദിക്കുന്ന ഇളവുകളും നിയമത്തിലുണ്ട്.അതിനിടെ പുതിയ ഭേദഗതിക്കെതിരെ കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രംഗത്തെത്തി. കശ്മീരിനെ വിൽപനയ്ക്ക് വെച്ചിരിക്കുകയാണെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും ഒമർ അബ്ദുല്ല പറഞ്ഞു.കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള ബില്‍ അവതരിപ്പിച്ചിട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഒരുവർഷം തികഞ്ഞിരുന്നു. കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് തീരുമാനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് പറഞ്ഞത്. 170ൽ അധികം കേന്ദ്ര നിയമങ്ങള്‍ പ്രത്യേകപദവി നഷ്ടമായ കശ്മീരില്‍ നടപ്പാക്കികഴിഞ്ഞു.കഴിഞ്ഞ ഒക്ടോബറില്‍ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി കശ്മീര്‍ മാറി. ജമ്മു കശ്മീരിൽ പുതിയ തീരുമാനം വരുത്തിയ മാറ്റങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് കാർഡാണ് ഭരണകൂടം കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട 36 നേട്ടങ്ങളാണ് റിപ്പോർട്ട് കാർഡിൽ ചൂണ്ടിക്കാട്ടുന്നത്.ജമ്മു കശ്മീരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനായിരം പുതിയ തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചതെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. ഗ്രേഡ് നാല് ജീവനക്കാർക്കും 1800 അക്കൗണ്ടന്റുമാർക്കും വേണ്ടി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.സ്റ്റേറ്റ് സ്റ്റാഫ് കമ്മീഷൻ ബോർഡ് നിയമന നടപടികൾ തുടങ്ങിയതായി ജമ്മു കശ്മീർ ഗ്രാമീണ വികസനവകുപ്പ് സെക്രട്ടറി ശീതൾ നന്ദ അറിയിച്ചു. കൂടാതെ പ്രാദേശികമായി യുവാക്കൾക്ക് പരിശീലനവും തൊഴിലും നൽകുന്ന ഹിമായത്ത് ഓറിയന്റേഷൻ പദ്ധതിയും വിജയമാണെന്ന് തെളിയുകയാണ്.''സ്കൂളുകളിലും കോളജുകളിലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നവർക്ക് പരിശീലനം നൽകി തൊഴിൽ നൽകുകയാണ്''- നന്ദ കൂട്ടിച്ചേർത്തു.സർക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 74,000 ഉദ്യോഗാർഥികളാണ് ഹിമായത്ത് സ്കീമിന് കീഴിലുള്ള വിവിധ പരിശീലന പരിപാടികളിലേക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ എംപ്ലോയ്മെന്റ് സെന്ററുകളിൽ ആറുലക്ഷം പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.

ഒരു വർഷത്തിനിടെ 50 പുതിയ ഡിഗ്രി കോളജുകളാണ് കേന്ദ്രഭരണ പ്രദേശത്ത് ആരംഭിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി 25,000 സീറ്റുകളാണ് വിദ്യാർഥികൾക്ക് അധികമായി ലഭിച്ചത്. ഏഴ് പുതിയ മെഡിക്കൽ കോളജുകളും അഞ്ച് നഴ്സിംഗ് കോളജുകളും ഒരു ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടും ഇക്കാലയളവിൽ പ്രവർത്തന സജ്ജമാക്കി.

Published by: Anuraj GR
First published: October 28, 2020, 8:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading