നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഭീഷണി കൊണ്ടു പൊറുതിമുട്ടി; ബീഫ് ഫെസ്റ്റിവൽ 'ബീപ്' ഫെസ്റ്റിവലാക്കി സംഘാടകർ

  ഭീഷണി കൊണ്ടു പൊറുതിമുട്ടി; ബീഫ് ഫെസ്റ്റിവൽ 'ബീപ്' ഫെസ്റ്റിവലാക്കി സംഘാടകർ

  ഫെസ്റ്റിവലിന്റെ പരസ്യം വന്നതിന് തൊട്ടുപിന്നാലെ നിരവധി ഭീഷണി ഫോണ്‍കോളുകള്‍ സംഘാടകര്‍ക്ക് ലഭിച്ചതോടെയാണ് പേര് മാറ്റം സംഭവിച്ചത്

  News 18

  News 18

  • News18
  • Last Updated :
  • Share this:
   കൊല്‍ക്കത്ത: ഒന്നിനുപുറകെ ഒന്നായി ഭീഷണി സന്ദേശങ്ങൾ പ്രവഹിച്ചതോടെ കൊൽക്കത്തയിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയുടെ പേരിൽ നിന്ന് 'ബീഫ്' ഒഴിവാക്കി സംഘാടകർ. കൊൽക്കത്ത ബീഫ് ഫെസ്റ്റിവൽ എന്ന പേരില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഭക്ഷ്യമേളയുടെ പേരാണ് ഭീഷണിയെ തുടര്‍ന്ന് മാറ്റിയത്. കൊല്‍ക്കത്ത ബീപ് ഫെസ്റ്റിവല്‍ എന്നാണ് പുതിയ പേര്. ഫെസ്റ്റിവലിന്റെ പരസ്യം വന്നതിന് തൊട്ടുപിന്നാലെ നിരവധി ഭീഷണി ഫോണ്‍കോളുകള്‍ സംഘാടകര്‍ക്ക് ലഭിച്ചതോടെയാണ് പേര് മാറ്റം സംഭവിച്ചത്.

   സെൻട്രൽ കൊൽക്കത്തയിലെ കഫേയിൽ ജൂണ്‍ 23നാണ് കൊൽക്കത്ത ബീഫ് ഫെസ്റ്റിവൽ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പരസ്യങ്ങളും സോഷ്യൽ മീഡിയ വഴി നൽകിയിരുന്നു. ഇതേ തുടർന്ന് നിരവധി ഭീഷണി സന്ദേശങ്ങളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സംഘാടകർ പറയുന്നു. വിവാദം ഒഴിവാക്കാനാണ് പേരുമാറ്റാൻ തീരുമാനിച്ചതെന്നും സംഘാടകർ അറിയിച്ചു. പേര് മാറ്റിയാണ് ഫെസ്റ്റിവലിന്റെ പുതിയ പരസ്യങ്ങള്‍. പേര് മാറ്റാതെ നിര്‍വാഹകമില്ലാതെ വന്നതോടെയാണ് പുതിയ നടപടിയെന്ന് സംഘാടകര്‍ പറയുന്നു. ഭക്ഷണത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും സംഘാടകര്‍ ആവശ്യപ്പെടുന്നു.

   'സോഷ്യൽ മീഡിയയിലെ നിരവധി വലതുപക്ഷ അനുകൂല പേജുകളിൽ എന്റെ പേരും നമ്പറും പ്രത്യക്ഷപ്പെട്ടു. ഭീഷണി സന്ദേശങ്ങളും നിറഞ്ഞു. ഇതേ തുടർന്നാണ് പേരുമാറ്റാൻ തീരുമാനിച്ചത്. ഒരു കോളജ് വിദ്യാർഥിയാണ് ബീഫിന് പകരം ബീപ് എന്ന പേര് നിർദേശിച്ചത്. പുതിയ പേരിന് നല്ല പ്രതികരണമണ് ലഭിക്കുന്നത്'- സംഘാടകരിലൊരാളായ അർജുൻ കാർ വാർത്താ ഏജൻസിയോട് പറഞ്ഞു. പരിപാടിക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ മതപരമോ ആയ നിറം നൽകേണ്ടതില്ലെന്നും അർജുൻ പറയുന്നു. വിവിധ ബീഫ് വിഭവങ്ങൾ തയാറാക്കുന്നതിന് സംഘാടകർ തയാറെടുപ്പും നടത്തിയിരുന്നു. ഇതിനൊപ്പം ഏതാനും പന്നിയിറച്ചികൊണ്ടുള്ള വിഭങ്ങളും പരിപാടി‌യുടെ മെനുവിൽ ഇടംനേടിയിട്ടുണ്ട്. പേരുമാറ്റിയതോടെ ഭീഷണി സന്ദേശങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.

   First published:
   )}