HOME » NEWS » India » BEFITTING REPLY WILL BE GIVEN AT AN APPROPRIATE TIME AMIT SHAH S RESPOND ON SUKMA ATTACK

സുക്മ ഏറ്റുമുട്ടല്‍: ഉചിതമായ സമയത്ത് ഉചിതമായ മറുപടി നല്‍കുമെന്ന് അമിത് ഷാ

നക്‌സല്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടപ്പെടുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും ഇതിന് ഉചിതമായ സമയത്ത് ഉചിതമായ മറുപടി ഉണ്ടായിരിക്കുമെന്നും അമിത് ഷാ

News18 Malayalam | news18-malayalam
Updated: April 4, 2021, 6:42 PM IST
സുക്മ ഏറ്റുമുട്ടല്‍: ഉചിതമായ സമയത്ത് ഉചിതമായ മറുപടി നല്‍കുമെന്ന് അമിത് ഷാ
അമിത് ഷാ
  • Share this:
ന്യൂഡല്‍ഹി: ഛത്തീഗഢിലെ സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉചിതമായ സമയത്ത് ഉചിതമായ മറുപടി നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ആക്രമണം കണക്കിലെടുത്ത് അസാമിലെ പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കി അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി. ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം എത്രപേര്‍ കൊല്ലപ്പെട്ടു എന്നത് കണ്ടെത്താനായിട്ടില്ലെന്ന് പറഞ്ഞു.

''മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇരു വിഭാഗത്തിനും നാശനഷ്ടം ഉണ്ടായി. നമ്മുടെ ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.  ഞാന്‍ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ ത്യാഗം വെറുതെയാകില്ലെന്ന് അവരുടെ കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു'' അദ്ദേഹം പറഞ്ഞു. നക്‌സല്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടപ്പെടുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും ഇതിന് ഉചിതമായ സമയത്ത് ഉചിതമായ മറുപടി ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read- ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യു

ആക്രമണത്തെ തുടര്‍ന്ന് ആസാമിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസനിപ്പിച്ചുകൊണ്ട് അമിത് ഷാ ഡല്‍ഹിയിലേക്ക് മങ്ങിയത്. ആസാമില്‍ അമിത് ഷായുടെ മൂന്ന് റാലികളായിരുന്നു തീരുമാനിച്ചിരുന്നത്. ഇതില്‍ ഒരു റാലിയില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. നെക്‌സല്‍ ആക്രമണത്തെ തുടര്‍ന്നാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങിയതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

Also Read- 'കര്‍ഷകരെ പിന്തുണച്ചതിന് ഡല്‍ഹി സര്‍ക്കാരിനെ കേന്ദ്രം ശിക്ഷിച്ചു'; മഹാപഞ്ചായത്തില്‍ അരവിന്ദ് കെജ്‌രിവാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികരാണ് വീരമൃത്യു വരിച്ചത്. മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റതായും ബിജാപുര്‍ എസ്. പി കാമലോചന്‍ കശ്യപ് അറിയിച്ചു. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

സുക്മ-ബിജാപുര്‍ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം തുടര്‍ന്ന ഏറ്റുമുട്ടലില്‍ പതിനഞ്ചിലധികം മാവോയിസ്റ്റുകല്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

എസ് ടി എഫ്, ഡി ആര്‍ ജി, സി ആര്‍ പി എഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ മോഷ്ടിച്ചതായും സി ആര്‍ പി എഫ് വൃത്തങ്ങള്‍ പറഞ്ഞു.

മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നും ആയുധങ്ങളും യൂണിഫോമുകളും ഉള്‍പ്പെടെയുള്ളവ തട്ടിയെടുത്തുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാവോയിസ്റ്റുകളെ നിരീക്ഷിക്കാന്‍ പ്രദേശത്ത് ആളില്ലാ ഏരിയല്‍ വെഹിക്കിള്‍ (യു എ വി) വിന്യസിച്ചു.

Keywords- Maoist attack, Amit shah, Chhattisgarh, മാവോയിസ്റ്റ് ആക്രമണം, അമിത് ഷാ

News Summary- Befitting reply will be given at an appropriate time Amit shah s respond on Sukma attack
Published by: Jayesh Krishnan
First published: April 4, 2021, 6:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories