പുതുച്ചേരി: പുതുച്ചേരി ക്ഷേത്ര പരിസരത്ത് ഭിക്ഷയാചിക്കുന്ന സ്ത്രീയുടെ ബാഗ് പരിശോധിച്ച ക്ഷേത്ര ജീവനക്കാർ ഞെട്ടി. 15,000 രൂപ ഇവരുടെ ബാഗിൽ നിന്ന് കണ്ടെത്തി. ഇതിനു പുറമെ ആധാർ കാർഡും കണ്ടെത്തി. എന്നാൽ ഇവരെ ഏറെ ഞെട്ടിച്ചത് മറ്റൊന്നാണ്. ഭിക്ഷക്കാരിക്ക് ബാങ്കിൽ രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. ഇവരുടെ ബാഗിൽ നിന്ന് ലഭിച്ച പാസ്ബുക്കിൽ ഇത് രേഖപ്പടുത്തിയിട്ടുണ്ട്.
ആരാധനയുടെ ഭാഗമായി ക്ഷേത്ര അധികൃതർ വഴി വൃത്തിയാക്കുന്നതിനിടെയാണ് ഭിക്ഷക്കാരിയുടെ പക്കലുള്ള പണത്തിന്റെ വിവരം വെളിച്ചത്തുവന്നത്. പർവതം എന്ന 70കാരിയുടെ ബാഗിലാണ് പണം കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ഭിക്ഷയാചിക്കാൻ ഇരിതക്കുകയായിരുന്ന ഇവിടെ നിന്ന് പോകാൻ ക്ഷേത്ര ജീവനക്കാർ ഇവരോട് ആവശ്യപ്പെട്ടു
സ്ഥലത്തു നിന്ന് പോകാൻ ഇവർ തയ്യാറാകാത്തതോടെ പൊലീസ് എത്തി. ഇവർ നടത്തിയ പരിശോധനയിലാണ് പണവും ബാങ്ക് രേഖകളും ആധാറും ലഭിച്ചത്. ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റി. തമിഴ്നാട്ടിലെ ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.