• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാത്രിയാത്രാ നിരോധനം തുടരും; മേല്‍പ്പാലം പ്രായോഗികമല്ലെന്ന് കര്‍ണാടകം

News18 Malayalam
Updated: August 4, 2018, 9:48 AM IST
രാത്രിയാത്രാ നിരോധനം തുടരും; മേല്‍പ്പാലം പ്രായോഗികമല്ലെന്ന് കര്‍ണാടകം
News18 Malayalam
Updated: August 4, 2018, 9:48 AM IST
ബെംഗലുരു: ബന്ദിപ്പുര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രികാല യാത്രയ്ക്കുള്ള നിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍. വനമേഖലയില്‍ മേല്‍പ്പാലങ്ങള്‍ പണിയാനുളള കേന്ദ്രനിര്‍ദേശം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.

ജൂലൈ പതിനേഴിന് കുമാരസ്വാമിയും കര്‍ണാടക പൊതുമരാമത്ത് മന്ത്രി എച്ച് ഡി രേവണ്ണയും പങ്കെടുത്ത യോഗത്തിലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി എലവേറ്റഡ് ഹൈവേ എന്ന ആശയം മുന്നോട്ടു വച്ചത്. എന്നാല്‍ വനമേഖലയില്‍ മേല്‍പ്പാലം പണിയാനുളള നീക്കം പ്രായോഗികമല്ലെന്നും സംസ്ഥാനത്തിന്‍രെ തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബന്ദിപ്പുര്‍ വനത്തിലൂടെയുള്ള ദേശീയപാത 212 ലൂടെയുള്ള യാത്രയ്ക്ക് രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാത്രിയാത്രാ നിരോധനം നീക്കുന്നതിനും റോഡിന്റെ വീതികൂട്ടുന്നതിനും പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തിന് കത്ത് നല്‍കിയിരുന്നു.

ഇതിനിടെ നിരേധനം പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

 
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...