'കല്ലെറിയുന്ന പ്രതിഷേധക്കാർക്ക് ഡൽഹി പൊലീസ് ചായ കൊടുക്കണമായിരുന്നോ?'; ബംഗാൾ BJP തലവൻ ദിലിപ് ഘോഷ്
'കല്ലെറിയുന്ന പ്രതിഷേധക്കാർക്ക് ഡൽഹി പൊലീസ് ചായ കൊടുക്കണമായിരുന്നോ?'; ബംഗാൾ BJP തലവൻ ദിലിപ് ഘോഷ്
നിങ്ങൾ എന്താണ് പ്രതീക്ഷിച്ചത്? പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിയുകയും വെടി വെയ്ക്കുകയും ചെയ്യുമ്പോൾ പൊലീസ് അവർക്ക് ചായ കൊടുക്കണോ" - വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
കൊൽക്കത്ത: ഡൽഹി കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിന് പിന്തുണയുമായി പശ്ചിമബംഗാൾ ബി ജെ പി പ്രസിഡന്‍റ് ദിലിപ് ഘോഷ്. സി എ എ വിരുദ്ധ പ്രക്ഷോഭകാരികൾ ബുദ്ധിമുട്ട് ആയിരുന്നെന്നും അക്രമത്തിൽ ഏർപ്പെട്ടിരുന്നവർക്ക് ഡൽഹി പൊലീസ് ചായ നൽകണമായിരുന്നോയെന്നും ദിലിപ് ഘോഷ് ചോദിച്ചു.
ഈ പ്രതിഷേധക്കാർക്ക് ധനസഹായം എവിടെ നിന്നാണ് വരുന്നതെന്ന് ഉടൻ പുറത്തുവരും. പ്രസിഡന്‍റി ഡോണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനവേളയിൽ ഇന്ത്യയുടെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് പ്രതിഷേധക്കാർ പദ്ധതിയിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹി കലാപത്തിൽ തിങ്കളാഴ്ച മുതൽ ഇതുവരെ 11 പേരാണ് കൊല്ലപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് രണ്ട് വിഭാഗങ്ങൾ തമ്മിൽ പൊട്ടിപുറപ്പെട്ട സംഘർഷമാണ് കലാപമായത്.
"ഡൽഹിയിൽ പൊലീസ് എന്താണോ ചെയ്തത് അത് പൂർണമായും ശരിയാണ്. സമരക്കാരോട് പൊലീസ് കർക്കശമായിരിക്കണം. നിങ്ങൾ എന്താണ് പ്രതീക്ഷിച്ചത്? പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിയുകയും വെടി വെയ്ക്കുകയും ചെയ്യുമ്പോൾ പൊലീസ് അവർക്ക് ചായ കൊടുക്കണോ" - വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
ഈ മാസമാദ്യം ഘോഷ് നടത്തിയ പരാമർശവും വിവാദമായിരുന്നു. ഡൽഹിയിലെ ഷഹീൻബാഗിൽ സമരം ചെയ്യുന്നത് വിദ്യാഭ്യാസമില്ലാത്ത സ്ത്രീയും പുരുഷനുമാണെന്നും അവർക്ക് പണവും ബിരിയാണിയും ലഭിക്കുന്നുണ്ടെന്നുമായിരുന്നു വിവാദ പരാമർശം.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.