നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത

    'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത

    പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രല്‍ഹാദ് ജോഷിക്ക് അയച്ച കത്തിലാണ് യോഗത്തിന് എത്തില്ലെന്ന തന്റെ നിലപാട് മമത വ്യക്തമാക്കിയിരിക്കുന്നത്.

    മമത ബാനർജി

    മമത ബാനർജി

    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: രാജ്യത്ത് ഒരു തെരഞ്ഞെടുപ്പെന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബുധനാഴ്ചയാണ് രാജ്യത്തെ എല്ലാ പാര്‍ട്ടി അധ്യക്ഷന്‍മാരുടെയും യോഗം വിളിച്ചിരിക്കുന്നത്.

      പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രല്‍ഹാദ് ജോഷിക്ക് അയച്ച കത്തിലാണ് യോഗത്തിന് എത്തില്ലെന്ന തന്റെ നിലപാട് മമത വ്യക്തമാക്കിയിരിക്കുന്നത്.

      'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് വളരെ സമയമെടുത്ത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് മമത കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യത്തില്‍ ധവളപത്രമിറക്കി മറ്റു പാര്‍ട്ടികളുടെ അഭിപ്രായം തേടുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

      ജൂണ്‍ 15-ന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത നീതി ആയോഗ് യോഗത്തിലും മമത പങ്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് നാളെ നടക്കുന്ന യോഗത്തിലും പങ്കെടുക്കില്ലെന്ന് മമത വ്യക്തമാക്കിയിരിക്കുന്നത്.

      Also Read 'ഹിന്ദി നമ്മുടെ പാര്‍ട്ടിയെ തോല്‍പിച്ച അലവലാതികളുടെ ഭാഷ, ഹമാരീ രാഷ്ട്രഭാഷാ ഇറ്റാലിയന്‍ ഹേ...'



       
      First published:
      )}