കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഡോക്ടർമാറുടെ സമരം ഒത്തുതീർപ്പിലേക്ക്. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ അറിയിച്ചു. ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി മമത ബനർജി അറിയിച്ചിരുന്നു
എന്നാൽ ആദ്യഘട്ടത്തിൽ വിട്ടുവീഴ്ച്ചക്ക് ബംഗാളിലെ ഡോക്ടർമാർ തയ്യാറായിരുന്നില്ല. ജൂനിയര്‍ ഡോക്ടറെ ഒരു സംഘം ആളുകള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നെന്ന് വ്യക്തമാക്കിയ മമത ഡോക്ടര്‍മാരോട് തിരികെ ജോലിയില്‍ കയറാനും അഭ്യര്‍ഥിച്ചിരുന്നു.
സമരം ചെയ്യുന്ന ഡോക്ടർമാരെ അറസ്റ്റ് ചെയ്യരുത് എന്ന് പൊലീസുകാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. സമരം നടത്തിയവർക്ക് എതിരെ ഒരു തരത്തിലുമുള്ള നടപടിയും എടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രശ്‌നം ഉടൻ പരിഹരിച്ചില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് എയിംസിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. സമരത്തെ പിന്തുണച്ച് തിങ്കളാഴ്ച ദേശീയ പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആഹ്വാനം ചെയ്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.