കൊല്‍ക്കത്ത: ബിയര്‍ (beer) വിതരണത്തിന് റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി ബംഗാള്‍ (Bengal) സര്‍ക്കാര്‍. റീട്ടെയില്‍ ബിവറേജ് ഔട്ട്ലെറ്റുകളിലേക്ക് നല്കുന്ന ബിയറിന്റെ അളവിലാണ് റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തെ മദ്യ വിതരണ മൊത്തക്കച്ചവടക്കാര്‍ക്ക് സംസ്ഥാന എക്സൈസ് വകുപ്പ് നല്‍കിയിട്ടുണ്ട്. എത്ര അളവില്‍ ബിയര്‍ വിതരണം ചെയ്യണം എന്ന കാര്യത്തില്‍ അടക്കം വിശദികരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് എത്ര കാന്‍ ബിയര്‍ വിറ്റിട്ടുണ്ടോ ആ അളവില്‍ ബിയര്‍ മാത്രമേ ഓരോ ഔട്ട്ലെറ്റുകള്‍ക്കും നല്കാന് പാടുകയുള്ളു എന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ബിയറിന്റെ നിര്‍മ്മാണവും വിതരണവും കൃത്യതയിലെത്തുന്നത് വരെ ഈ റേഷന്‍ രീതി തുടരുമെന്നാണ് ലഭിക്കുന്ന വിവരം.
കോവിഡ് കാലത്ത് ബിയര്‍ നിര്‍മ്മാണം കുറഞ്ഞത് ബിയര്‍ വിതരണത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചതായി സംസ്ഥാന എക്സൈസ് കമ്മീഷണര്‍ എസ് ഉമാശങ്കര്‍ പറഞ്ഞു. നിവിലെ പ്രതിസന്ധി അവസാനിക്കു മുറയ്ക്ക് റേഷന്‍ സംവിധാനം ഒഴിവാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tree City of the World | ലോകത്തിലെ മരങ്ങളുടെ നഗരമായി തിരഞ്ഞെടുക്കപ്പെട്ട് മുംബൈ
മുംബൈ നഗരത്തെ ലോകത്തിലെ മരങ്ങളുടെ നഗരമായി (tree city of the world) പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക ഓര്‍ഗനൈസേഷനും (FAO) ആര്‍ബര്‍ ഡേ ഫൗണ്ടേഷനും സഹകരിച്ചാണ് മുംബൈക്ക് (mumbai) ഈ അംഗീകാരം നല്‍കിയത്. ഇതോടെ ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമായി മുംബൈ മാറി. രണ്ട് വര്‍ഷം തുടര്‍ച്ചയായി ഈ സ്ഥാനം നിലനിര്‍ത്തിയിരുന്നത് ഹൈദരാബാദായിരുന്നു (hyderabad). ഇത്തവണ17 രാജ്യങ്ങളിൽ നിന്ന് മൊത്തം 68 നഗരങ്ങളെ തിരഞ്ഞെടുക്കുകയും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.
2020ല്‍ 23 രാജ്യങ്ങളിലെ 120 നഗരങ്ങളെയാണ് ഈ അംഗീകാരം തേടിയെത്തിയത്. 2021ല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യൻ നഗരങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഹൈദരാബാദും മുംബൈയുമാണ് ഉള്ളത്.
ബൃഹൻ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (BMC) പ്രവര്‍ത്തനങ്ങളെ സംസ്ഥാന പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ അഭിനന്ദിക്കുകയും മുനിസിപ്പല്‍ കമ്മീഷണര്‍ ഡോ. ഇക്ബാല്‍ സിംഗ് ചാഹലിന് പ്രശസ്തി പത്രം നല്‍കുകയും ചെയ്തു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.