കൊൽക്കത്ത : സ്കൂൾ നിയമന അഴിമതിയിൽ ബംഗാൾ മന്ത്രി വ്യവസായ പാർഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായ നടി അർപ്പിത മുഖർജിയുടെ മറ്റൊരു അപ്പാർട്ട്മെന്റിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 28 കോടി രൂപയോളം പണവും 5 കിലോ സ്വർണ്ണവും കൂടി പിടിച്ചെടുത്തു. രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന 5 കിലോ സ്വർണ്ണമാണ് കണ്ടെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി 15 ഇടങ്ങളിൽക്കൂടി ഇഡി ബുധനാഴ്ച പരിശോധന നടത്തി. ഇന്നലെ രാത്രിയിലാണ് റെയ്ഡ് നടന്നത്. ഇതിൽ ബെൽഗാരിയയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് പണം കണ്ടെടുത്തത്. പ്രധാനപ്പെട്ട ചില രേഖകൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. read Also: ബംഗാളിൽ നടി അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽനിന്ന് കണ്ടെടുത്ത പണമെണ്ണാൻ കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങൾ
പൂട്ട് പൊളിച്ചു കടന്നാണ് ഉദ്യോഗസ്ഥർ ഫ്ലാറ്റിലെ പണം കണ്ടെടുത്ത്. 28 കോടിയോളം രൂപ വരുമെന്നാണ് ലഭ്യമായ സൂചനകൾ ഇതൊടൊപ്പം 5കിലോ സ്വർണ്ണക്കട്ടികളും കണ്ടെടുത്തത്. കണ്ടെടുത്ത പണം ഇപ്പോഴും ഉദ്യോഗസ്ഥർ എണ്ണിത്തിട്ടപ്പെടുകയാണെന്നാണ് റിപ്പോർട്ട്. നേരത്തേ, അർപ്പിതയുടെ സൗത്ത് കൊൽക്കത്തയിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് 21 കോടി രൂപയും ലക്ഷങ്ങളുടെ ആഭരണവും ഇഡി പിടിച്ചെടുത്തിരുന്നു. പാർഥ ചാറ്റർജിയെയും അർപ്പിത മുഖർജിയെയും ശനിയാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഓഗസ്റ്റ് മൂന്നു വരെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കൈക്കൂലിയാണ് ഈ പണമെന്ന് അർപ്പിത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്.
‘പണം സൂക്ഷിച്ചിരുന്ന മുറിയിൽ പാർഥ ചാറ്റർജിക്കും കൂട്ടർക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. 10 ദിവസത്തിലൊരിക്കൽ അവർ വന്നിരുന്നു. പാർഥ തന്റെയും മറ്റൊരു സ്ത്രീയുടെയും വീട് ‘മിനി ബാങ്കാ’യി ഉപയോഗിച്ചു. ആ സ്ത്രീ പാർഥയുടെ അടുത്ത സുഹൃത്ത് കൂടിയാണ്’– അർപ്പിത മുഖർജി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയും മമതയുടെ അടുത്ത സഹായിയുമാണ് പാർഥ ചാറ്റർജി. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാൾ സ്കൂൾ സർവീസസ് കമ്മിഷൻ വഴി സർക്കാർ സ്‌കൂളുകളിൽ അധ്യാപക–അനധ്യാപക തസ്തികകളിൽ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിൽ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. അഴിമതി വിവാദം കത്തിക്കയറവേ ഇന്ന് പാർഥ ചാറ്റർജിയുടെ രാജിയേ സംബന്ധിച്ച് കൂടിയാലോചന നടത്തുവാൻ ബംഗാളിൽ മന്ത്രിസഭായോഗം നടക്കും
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.