കൊൽക്കത്ത: ബംഗാളിൽ അധ്യാപകനിയമന കുംഭകോണത്തിൽ അറസ്റ്റിലായ പശ്ചിമബംഗാൾ മന്ത്രി പാർഥ ചാറ്റർജിയുടെ സുഹൃത്തും നടിയുമായ അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽനിന്ന് കണ്ടെടുത്ത പണം എണ്ണിത്തീർക്കാനാകാതെ ഉദ്യോഗസ്ഥർ. 21.2 കോടി രൂപയും 54 ലക്ഷം രൂപയുടെ വിദേശ കറൻസിയുമാണ് ഫ്ലാറ്റിൽനിന്ന് കണ്ടെടുത്തത്. ഇതുകൂടാതെ 79 ലക്ഷം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളും ഇഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെടുത്തു. അർപ്പിതയുടെ ഉടമസ്ഥതയിൽ എട്ട് ഫ്ലാറ്റുകളുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അതേസമയം വെള്ളിയാഴ്ച രാത്രി മുതൽ ബാങ്ക് ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയാണ് പണം എണ്ണത്തിട്ടപ്പെടുത്തിയത്. ഈ ജോലി പൂർത്താക്കാനാകാതെ വന്നതോടെ ഇന്നലെ ഉച്ചയ്ക്ക് കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ചു. ശനിയാഴ്ച രാത്രി വൈകിയും നോട്ടെണ്ണൽ തുടർന്നു. വോട്ടെണ്ണൽ അവസാനിക്കുമ്പോൾ പിടിച്ചെടുത്ത തുക ഉയരുമെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത പണം കൊണ്ടുപോകുന്നതിനായി റിസർവ് ബാങ്ക് പ്രത്യേക ട്രക്കും 20 ഇരുമ്പുപെട്ടികളും അർപ്പിതയുടെ വീട്ടിലേക്ക് എത്തിച്ചിരുന്നു.
അധ്യാപകനിയമന കുംഭകോണവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും നടിയുമായ അർപിത മുഖർജിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 21 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. അർപ്പിതയുടെ ഫ്ലാറ്റുകളിൽ റെയ്ഡ് ഇന്നും തുടരുകയാണ്. എട്ട് ഫ്ലാറ്റുകൾ ഇവരുടെ ഉടമസ്ഥതയിലുണ്ട്.
പശ്ചിമ ബംഗാൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് 27 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് പാർത്ഥ ചാറ്റർജിയെ ED അറസ്റ്റ് ചെയ്തത്. അർപിതയേയും ഇ ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പാർത്ഥ ചാറ്റർജിയുടെ സ്റ്റാഫംഗങ്ങളുടെയും ബന്ധുക്കളുടെയും വീടുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് പാർഥയെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.
Also Read-
ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും; വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്
ഇന്ന് രാവിലെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. അർപിത മുഖർജിയുടെ വീട്ടിൽ വെള്ളിയാഴ്ച്ച നടത്തിയ റെയ്ഡിൽ 21 കോടി രൂപയ്ക്ക് പുറമേ, 50 ലക്ഷം രൂപയുടെ സ്വർണ-വജ്രാഭാരണങ്ങളും ഏകദേശം പത്തോളം വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതിൽ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, പശ്ചിമ ബംഗാൾ ബോർഡ് ഓഫ് പ്രൈമറി എജ്യുക്കേഷൻ മുൻ പ്രസിഡന്റ് മണിക് ഭട്ടാചാര്യ, എന്നിവരുടേതുൾപ്പെടെ പതിനൊന്നോളം കേന്ദ്രങ്ങളിലാണ് ഇഡി ഇന്നലെ പരിശോധന നടത്തിയത്.
Also Read-
ഒരു മാസം മുൻപ് കാണാതായ കുടുംബത്തിലെ നാലുപേർ കാറിനുള്ളിൽ മരിച്ച നിലയിൽ
അർപിത മുഖർജിയുടെ വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും കൂടാതെ 20 ൽ കൂടുതൽ മൊബൈൽ ഫോണുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ഫോണുകൾ എന്തിന് ഉപയോഗിച്ചതാണെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ഇഡി അറിയിച്ചു.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പാർത്ഥ ചാറ്റർജിയുടെ ഒഎസ്ഡി പികെ ബന്ദോപാധ്യായ, അദ്ദേഹത്തിന്റെ അന്നത്തെ പേഴ്സണൽ സെക്രട്ടറി സുകാന്ത ആച്ചാർജി, ജോലി വാഗ്ദാനം നൽകി പണം കൈപ്പറ്റിയ ചന്ദൻ മൊണ്ടൽ എന്ന രഞ്ജൻ എന്നിവരും റെയ്ഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.