നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • #MeToo: പ്രമുഖ ബംഗാളി സംവിധായകൻ അരിന്ദം സിൽ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി

  #MeToo: പ്രമുഖ ബംഗാളി സംവിധായകൻ അരിന്ദം സിൽ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി

  ചാനലുമായി ഒരു കോൺട്രാക്റ്റ് ഉണ്ടായിരുന്നുവെന്നും അവരുടെ അന്തസിന് കളങ്കം വരുത്തുന്ന ഒരു കാര്യവും ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടായതു കൊണ്ടാണ് തുറന്നു പറയാൻ വൈകിയതെന്നും അവർ വ്യക്തമാക്കി.

  Rupanjana-Mitra-Arindam-Sil

  Rupanjana-Mitra-Arindam-Sil

  • Share this:
   കൊൽക്കത്ത: പ്രമുഖരായ പലവ്യക്തികളുടെയും മുഖംമൂടി വലിച്ചു കീറിയ #MeToo തരംഗം ബംഗാളി സിനിമാ മേഖലയിലേക്കും. ബംഗാളി സീരിയൽ താരം രൂപാഞ്ജന മിത്രയാണ് തനിക്ക് പ്രമുഖ സംവിധായകനായ അരിന്ദം സില്ലിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകനെതിരെ നടിയുടെ ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ.

   'ബംഗാളിയിലെ ജനപ്രിയ സീരിയലായ ഭൂമികന്യയുടെ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കുന്നതിനായി അരിന്ദം തന്നെ കൊൽക്കത്തിയിലേക്കുള്ള ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ദുർഗ പൂജയ്ക്ക് കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇത്. വൈകുന്നേരം ഏകദേശം 5 മണിയോടെ ഓഫീസിലെത്തിയപ്പോൾ അതിശയം പോലെ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. അപ്പോൾ തന്നെ എന്തോ കുഴപ്പം തോന്നിയിരുന്നു.. ഞാനും അദ്ദേഹവും മാത്രമായിരുന്നു ഓഫീസിലുണ്ടായിരുന്നത്. പെട്ടെന്ന് സീറ്റിൽ നിന്നെഴുന്നേറ്റു വന്ന അയാൾ എന്റെ തലയിലും മുതുകത്തും വിരലുകൾ ഓടിക്കാൻ തുടങ്ങി. ഞാൻ ബലാത്സംഗം ചെയ്യപ്പെടുമോ എന്നു പോലും ആ സമയം ഭീതിയുണ്ടായി.. മുറിയിലേക്ക് ആരെങ്കിലും കടന്നു വരണേ എന്ന് പ്രാർഥിച്ച് തുടങ്ങി..

   Also Read-പൗരത്വ ഭേദഗതി ആരുടെയും പൗരത്വം നഷ്ടമാക്കില്ല: പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു; നരേന്ദ്ര മോദി

   'കുറച്ച് സമയം കഴിഞ്ഞ് ഇത് സഹിക്കാൻ വയ്യാത്ത സാഹചര്യത്തിൽ സ്ക്രിപ്റ്റിനെക്കുറിച്ച് സംസാരിക്കമെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ വിദ്യകളിൽ വീഴുന്ന ഒരു പെൺകുട്ടിയല്ല ഞാൻ എന്ന് ഒരു പക്ഷേ അയാൾക്ക് മനസിലായി കാണും.. പെട്ടെന്ന് സംവിധായകനായി മാറിയ അയാൾ തിരക്കഥ വിവരിച്ച് തുടങ്ങി. അഞ്ച് നിമിഷം കഴിഞ്ഞപ്പോൾ അയാളുടെ ഭാര്യയും ആ മുറിയിലേക്ക് കടന്നു വന്നു..' എന്നായിരുന്നു രൂപാഞ്ജനയുടെ വാക്കുകൾ.

   ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ താൻ ആകെ തകർന്നു പോയിരുന്നുവെന്നും നടി പറയുന്നു. ചാനലുമായി ഒരു കോൺട്രാക്റ്റ് ഉണ്ടായിരുന്നുവെന്നും അവരുടെ അന്തസിന് കളങ്കം വരുത്തുന്ന ഒരു കാര്യവും ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടായതു കൊണ്ടാണ് തുറന്നു പറയാൻ വൈകിയതെന്നും അവർ വ്യക്തമാക്കി.

   അതേസമയം നടിയുടെ ആരോപണങ്ങൾ നിഷേധിച്ച അരിന്ദം ഇത് രാഷ്ട്രീയ നാടകമെന്നാണ് പ്രതികരിച്ചത്. ഞങ്ങൾ പഴയ സുഹൃത്തുക്കളാണ് എന്നിട്ടും എന്തുകൊണ്ടാണ് അവർ ഇങ്ങനെയൊക്കെ ആരോപിക്കുന്നത് എന്നറിയില്ല.. സ്ക്രിപ്റ്റ് വായിച്ച് കേട്ട് ഇവിടെ നിന്ന് പോയ ശേഷം താൻ വളരെ ആവേശത്തിലാണ് എന്ന് രൂപാഞ്ജന മെസേജ് ചെയ്തിരുന്നു. ആ മെസേജ് ഇപ്പോഴും എന്റെ പക്കലുണ്ട്. അത് കാട്ടി തരാം. അവരോട് മോശമായി പെരുമാറിയ ആൾക്ക് എന്തിനാണ് ഇത്തരമൊരു സന്ദേശം അയക്കുന്നത്.. അവർ കള്ളം പറയുകയാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
   Published by:Asha Sulfiker
   First published: