ബെംഗളൂരുവിൽ (Bengaluru) ബൈക്കപകടത്തിൽ (Bike Accident) മലയാളി യുവഡോക്ടർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയ ബൈക്കിൽ നിന്ന് രണ്ട് പേരും റോഡിലേക്ക് വീഴുകയായിരുന്നു. കോട്ടയം മറ്റക്കര വാക്കയിൽ വീട്ടിൽ ഡോ.ജിബിൻ ജോസ് മാത്യു (29), ഗുജറാത്ത് സ്വദേശിയും എറണാകുളത്ത് താമസമാക്കിയ കരൺ ഷാ (27) എന്നിവരാണ് മരിച്ചത്.
ജാലഹള്ളി എച്ച്എംടി റോഡിൽ ജൽ വായു അപ്പാർട്മെന്റിന് സമീപം തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി സമീപത്തെ ചെറു മരത്തിലിടിച്ച ശേഷം റോഡിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തലയടിച്ച് വീണ ഇരുവരും തൽക്ഷണം മരിച്ചു.
ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിൻ. മാറത്തഹള്ളി ബാഗ്മനെ ടെക്പാർക്കിലെ ഐടി കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറാണ് കരൺ. ജാലഹള്ളിയിലെ അപ്പാർട്മെന്റിൽ ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ജിബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു.
മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ നവജാത ശിശുവിന് ജീവൻ
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് (
Newborn Baby) സംസ്കരിക്കാൻ (Funeral) കൊണ്ടുപോകുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തി. കർണാടകയിലെ (Karnataka) റായ്ച്ചൂരിലാണ് (Raichur) സംഭവം.
Also read-
Gyanvapi | ഗ്യാൻവാപി ക്ഷേത്രമാണെന്നതിന്റെ തെളിവാണ് മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗം; എല്ലാവരും അംഗീകരിക്കണം; VHP
റായ്ച്ചൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ എറപ്പയുടെ ഭാര്യ അമരമ്മ പെൺകുഞ്ഞിന് മെയ് ഏഴിനാണ് ജന്മം നൽകിയത്. കുഞ്ഞിന് വിളർച്ചയുണ്ടായിരുന്നതിനാൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകാൻ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇതേ തുടർന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെയ് 10 മുതൽ 14 വരെ കുഞ്ഞിനെ ചികിൽസിച്ച ഈ ആശുപത്രിയിലെ ഡോക്ടർ ഒടുവിൽ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു.
കുഞ്ഞ് മരിച്ചെന്ന് അറിയിച്ചതോടെ സംസ്കാരം നടത്താൻ കൊണ്ടുപോകുന്നതിനിടെ കൈകാലുകൾ അനങ്ങുന്നതായി ബന്ധുക്കൾ കണ്ടത്. ഇവർ ഉടനെ മാതാപിതാക്കളെ വിവരമറിയിക്കുകയും കുഞ്ഞിനെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.