• HOME
  • »
  • NEWS
  • »
  • india
  • »
  • SC Justices | സുപ്രീംകോടതി ജസ്റ്റിസുമാരെക്കുറിച്ചുള്ള വ്യാജ ഉള്ളടക്കം നീക്കം ചെയ്യണം; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ബാംഗ്ലൂരു കോടതി

SC Justices | സുപ്രീംകോടതി ജസ്റ്റിസുമാരെക്കുറിച്ചുള്ള വ്യാജ ഉള്ളടക്കം നീക്കം ചെയ്യണം; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ബാംഗ്ലൂരു കോടതി

ഫെയ്സ്ബുക്ക്, ലിങ്ക്ഡിൻ, ട്വിറ്റർ, വാട്‍സ് ​ആപ്പ് എന്നീ സോഷ്യൽ  മീഡിയ പ്ലാറ്റ്ഫോമുകൾക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

  • Last Updated :
  • Share this:
    സുപ്രീം കോടതി ജ‍‍ഡ്ജിമാരായ ജസ്റ്റിസ് സൂര്യകാന്ത് (Justice Surya Kant), ജസ്റ്റിസ് ജെബി പർദിവാല (JB Pardiwala) എന്നിവരെക്കുറിച്ച് ഫെയ്സ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകളും ചിത്രങ്ങളും നീക്കം ചെയ്യണമെന്ന് ബം​ഗളൂരു കോടതി.ഫെയ്സ്ബുക്ക്, ലിങ്ക്ഡിൻ, ട്വിറ്റർ, വാട്‍സ് ​ആപ്പ് എന്നീ സോഷ്യൽ  മീഡിയ പ്ലാറ്റ്ഫോമുകൾക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. മൈൻഡ്‌എസ്‌കേപ്‌സ് ക്ലബ്ബിന്റെ ഉടമ ദിപാലി സിക്കന്ദിന്റെ (Dipali Sikand) പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ഉപയോ​ഗിച്ചാണ് പ്രചാരണം. ഈ ചിത്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും അപകീർത്തികരമായ രീതിയിലുള്ള കമന്റുകളും പ്രചാരണങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

    തമിഴ്‌നാട്ടിൽ, ദിപാലി സിക്കന്ദിന്റെ ഉടമസ്ഥതയിലുള്ള മൈൻഡ്‌എസ്‌കേപ്‌സ് ക്ലബ്ബിൽ വെച്ച് പകർത്തിയതാണ് ചിത്രം. ഹിന്ദു ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ഉടമകളായ കസ്തൂരി കുടുംബത്തിലെ അംഗവും മുതിർന്ന പത്രപ്രവർത്തകനുമായ എൻ റാമും ഭാര്യ മറിയവും ക്ഷണിക്കപ്പെട്ട ചില അതിഥികൾക്ക് മൈൻഡ്‌എസ്‌കേപ്‌സ് ക്ലബ്ബിൽ വെച്ച് വിരുന്ന് നൽകിയിരുന്നു. തമിഴ്നാട് ധനമന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ, എൻഡിടിവി സ്ഥാപകൻ പ്രണോയ് റോയ്, എൻഡിടിവി സ്ഥാപക രാധിക റോയ്, സിപിഐ എം നേതാക്കാളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരാണ് വിരുന്നിൽ പങ്കെടുത്തത്. സിക്കന്ദ് തന്റെ സ്വകാര്യ ഫെയ്‌സ്ബുക്കിലും ലിങ്ക്ഡിൻ പേജിലും ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.

    നൂപുർ ശർമ കേസിൽ ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റില് പർദിവാലയും നടത്തിയ പ്രസ്താവനകൾ വിവാദമായതിനെ തുടർന്ന്, നിരവധി പേർ സിക്കന്ദിന്റെ പേജിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങൾ ഉപയോ​ഗിച്ച് പ്രചാരണം നടത്തി. നക്സൽ ഗ്രൂപ്പുകൾക്കും, കമ്മ്യൂണിസ്റ്റുകൾക്കുമൊപ്പം ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പർദിവാല എന്നിവർ വിരുന്നിൽ പങ്കെടുത്തു എന്നായിരുന്നു പ്രചാരണം. ഇത്തരം വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കം തന്റെയും അതിഥികളുടെയും അവകാശങ്ങളുടെ ലംഘനമാണെന്നും തങ്ങളുടെ പ്രശസ്തിക്കും സൽപേരിനും ഇത്തരം പ്രചാരണങ്ങൾ മുറിവേൽപിച്ചെന്നും ചൂണ്ടിക്കാട്ടി ദിപാലി സിക്കന്ദ് കോടതിയെ സമീപിച്ചു.

    ഇതിനിടെ, ചിത്രത്തിൽ കാണുന്നത് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റില് പർദിവാലയും അല്ല എന്നു ചൂണ്ടിക്കാട്ടി ചില വെബ്സൈറ്റുകൾ വാർത്തകൾ നൽകിയിരുന്നു. പക്ഷേ, വ്യാജവാർത്തകൾ അതിനോടകം കാട്ടുതീ പോലെ പടരുകയും യാഥാർഥ്യം എന്താണെന്ന് പലരും മനസിലാക്കാതെ പോകുകയും ചെയ്തു. തങ്ങളെയും അതിഥികളെയും കുറിച്ച് തെറ്റായ അടിക്കുറിപ്പുകളും അപകീർത്തികരമായ പ്രസ്താവനകളും നിരത്തി നിരവധി പേർ ഇപ്പോഴും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ടെന്നും സിക്കന്ദ് പരാതിയിൽ പറയുന്നു.

    രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനെല്ലാം ഉത്തരവാദി നൂപുർ ശർമയാണെന്നും അവരുടെ വാവിട്ട വാക്കുകൾ രാജ്യത്ത് തീ പടർത്തിയെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. നുപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചു കൊണ്ടായിരുുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം. ജസ്റ്റിസ് ജെബി പർദിവാലയും ഹർജി പരി​ഗണിച്ച ബ‍ഞ്ചിലെ അംഗമായിരുന്നു.
    Published by:Amal Surendran
    First published: