പൗരത്വ നിയമഭേദഗതി: പ്രതിഷേധിച്ചവരെ സമാധാനപരമായി പിരിച്ചുവിടാൻ ബെംഗളൂരു DCP ചെയ്തത് എന്ത് ?
പൗരത്വ നിയമഭേദഗതി: പ്രതിഷേധിച്ചവരെ സമാധാനപരമായി പിരിച്ചുവിടാൻ ബെംഗളൂരു DCP ചെയ്തത് എന്ത് ?
പൗരത്വ നിയമ ഭേദഗതിക്കെതിരെ ബെംഗളൂരു നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരോട് സമാധാനപരമായി പിരിഞ്ഞു പോകാൻ ആവശ്യപ്പെടുന്ന ഡിസിപിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. വിദ്യാർഥികളും സ്ത്രീകളും കുട്ടികളും മുതിർന്നവരും പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. പലയിടങ്ങളിലും ലാത്തിചാർജും കണ്ണീർവാതകവും പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് നേരിടുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ബെംഗളൂരു ഡിസിപിയായ ചേതൻ സിംഗ് രാത്തോർ.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ബെംഗളൂരു നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരോട് സമാധാനപരമായി പിരിഞ്ഞു പോകാൻ ആവശ്യപ്പെടുന്ന ഡിസിപിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ടൗൺ ഹാളിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് പ്രതിഷേധക്കാരോട് പിരിഞ്ഞുപോകണമെന്ന് ഡിസിപി ആവശ്യപ്പെട്ടത്. ജാതിക്കും മതത്തിനുമപ്പുറം നമ്മളെല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോകണമെന്നും പ്രതിഷേധക്കാരോട് ഡിസിപി ആവശ്യപ്പെട്ടു.
എന്നാൽ, പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ വിസമ്മിച്ചതോടെ ഡിസിപി ദേശീയ ഗാനം ആലപിക്കുകയായിരുന്നു. ഡിസിപിക്കൊപ്പം പ്രതിഷേധക്കാർ ദേശീയ ഗാനം ആലപിക്കുകയും സ്ഥലത്തുനിന്ന് പിരിഞ്ഞുപോവുകയുമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം ശക്തമായതിനെ തുടർന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ബെംഗളൂരുവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
വീഡിയോ കാണൂ...
#WATCH Karnataka: DCP of Bengaluru(Central),Chetan Singh Rathore sings national anthem along with protesters present at the Town Hall in Bengaluru, when they were refusing to vacate the place. Protesters left peacefully after the national anthem was sung. #CitizenshipAmendmentActpic.twitter.com/DLYsOw3UTP
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.