• HOME
  • »
  • NEWS
  • »
  • india
  • »
  • BENGALURU DOCTOR EMOTIONAL APPEAL GOES VIRAL

COVID 19 | കിടക്കകളും വെന്റിലേറ്ററുമുണ്ട്; പക്ഷേ, ആവശ്യത്തിന് ഡോക്ടർമാരില്ല; ഡോക്ടറുടെ വീഡിയോ വൈറലാകുന്നു

ആശുപത്രിയിലെ കോവിഡ് ഐസിയുവിൽ ബെഡ്ഡുകളും വെന്റിലേറ്റർ സൗകര്യവും ആവശ്യത്തിനുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഡോക്ടർമാരുടെ സേവനമാണ് ഇല്ലാത്തത്.

covid 19

covid 19

  • Share this:
    രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിക്കുന്നതിനിടയിൽ വൈറലായി ഒരു ഡോക്ടറുടെ വീഡിയോ. ബംഗളുരുവിലെ സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറാണ് നേരിടുന്ന വെല്ലുവിളികൾ വിശദീകരിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

    കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം 20,000 കവിഞ്ഞെന്നാണ് ഔദ്യോഗിക കണക്കുകൾ. ബംഗളുരുവിലെ എച്ച്ബിഎസ് ആശുപത്രിയിലെ ഡോക്ടർ താഹ മതീൻ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

    ആശുപത്രിയിലെ കോവിഡ് ഐസിയുവിൽ ബെഡ്ഡുകളും വെന്റിലേറ്റർ സൗകര്യവും ആവശ്യത്തിനുണ്ട്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഡോക്ടർമാരുടെ സേവനമാണ് ഇല്ലാത്തത്. ഡോക്ടർമാരോടും നഴ്സുമാരോടും കോവിഡിനെതിരെയുള്ള പോരാട്ടത്തിനൊപ്പം നിൽക്കാന‍് വീഡിയോയിൽ ആവശ്യപ്പെടുന്നു.

    TRENDING: Triple LockDown in Thiruvananthapuram | തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ അറിയേണ്ടതെല്ലാം [NEWS]COVID 19 വായുവിലൂടെ പകരും; നിർദേശങ്ങൾ പരിഷ്കരിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ശാസ്ത്രജ്ഞർ [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]
    ഒരു മിനുട്ട് 46 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കോവിഡിനെതിരെയുള്ള മുൻനിര പോരാളികൾ ആരോഗ്യപ്രവർത്തകരാണെന്നും എല്ലാവരുടേയും സേവനം ആവശ്യമുണ്ടെന്നും പറയുന്നു.

    അതേസമയം, കർണാടകയിൽ ഒരു കൂട്ടം ഡോക്ടർമാർ മൂന്ന് ദിവസത്തെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. കർണാടക ഗവൺമെന്റ് കോൺട്രാക്ട് ഡോക്ടേർസ് അസോസിയേഷന് കീഴിലുള്ള 507 ഡോക്ടർമാരാണ് സമരത്തിൽ. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് സമരം.

    ഇന്ന് മുതൽ സമരത്തിലുള്ള ഡോക്ടർമാർ കറുത്ത റിബ്ബൺ ധരിച്ചാകും ഡ്യൂട്ടിയിലെത്തുക. ജുലൈ ഏഴിന് നിരാഹാര സമരം നടത്താനും സംഘന തീരുമാനിച്ചിട്ടുണ്ട്. മൂന്നുവർഷത്തിനുശേഷവും ശമ്പള വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയാണ് സമരം.

    സമരത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ രാജി വെക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published:
    )}