ഇന്റർഫേസ് /വാർത്ത /India / 'തിരക്ക് കുറയും'; മൂന്നാമത്തെ ടെർമിനൽ തുറക്കുന്നതോടെ ബംഗളൂരുവിന് കൂടുതൽ ട്രെയിനുകൾ

'തിരക്ക് കുറയും'; മൂന്നാമത്തെ ടെർമിനൽ തുറക്കുന്നതോടെ ബംഗളൂരുവിന് കൂടുതൽ ട്രെയിനുകൾ

News18 Malayalam

News18 Malayalam

ബൈപ്പനഹള്ളിയിലെ പുതിയ ടെർമിനലിൽ ഏഴ് പ്ലാറ്റ് ഫോമുകള്‍

  • Share this:

ബംഗളൂരു: മൂന്നാമത്തെ റെയിൽവേ ടെർമിനൽ ഉടൻ തുറക്കുന്നതോടെ ബംഗളൂരുവിന് കൂടുതൽ ദീർഘദൂര ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗാഡി. 'ബൈപ്പനഹള്ളിയിലെ മൂന്നാം ടെർമിനൽ തുറക്കുന്നതോടെ ബംഗളൂരുവിലേക്കും അവിടെ നിന്നും കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ തെക്ക് പടിഞ്ഞാറൻ റെയിൽവേക്ക് നിർദേശം നൽകിയിട്ടുണ്ട്.''- അംഗാഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പത്ത് പ്ലാറ്റ്ഫോമുകളുള്ള ബംഗളൂരു സിറ്റി ടെർമിനലും ആറ് പ്ലാറ്റ്ഫോമുകളുള്ള യശ്വന്ത്പൂർ ടെർമിനലും തിരക്കുമൂലം ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ കന്റോൺമെന്റ് സ്റ്റേഷൻ നാലാമത്തെ ടെർമിനലായി മാറ്റും. ബയപ്പനഹള്ളിയിലെയും കന്റോൺമെന്‍റിലെയും ടെർമിനലുകൾ യാഥാർത്ഥ്യമാകുന്നതോടെ നിലവിലെ പ്രധാന ടെർമിനലുകളിലെ തിരക്ക് കുറയ്ക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.

Also Read- മൃതദേഹം എടുക്കാൻ 2000 രൂപ ചോദിച്ചപ്പോൾ കനാലിൽ ഇറങ്ങിയ സിഐയ്ക്ക് DGPയുടെ 2000 രൂപ സമ്മാനം

''ബംഗളൂരു സിറ്റി, യശ്വന്ത്പൂർ, ബൈപ്പനഹള്ളി റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമാണ് ബെംഗളൂരു മെട്രോ റെയിൽ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്നത് എന്നതിനാൽ ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് നഗരത്തിലുടനീളം അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗകര്യപ്രദമായും വേഗത്തിലും യാത്ര ചെയ്യാൻ കഴിയും. നഗരത്തിന് ചുറ്റുമുള്ള നിർദ്ദിഷ്ട സബർബൻ പാസഞ്ചർ ട്രെയിൻ സർവീസ് ബെംഗളൂരുവിലെ 11 ദശലക്ഷം ആളുകൾക്ക് സംയോജിത ഗതാഗത സേവനം ലഭ്യമാക്കും, ഇത് രാജ്യത്തെ അതിവേഗം വളരുന്ന മെട്രോപൊളിറ്റൻ നഗരമാണ്, ”ഉദ്യോഗസ്ഥർ പറഞ്ഞു.

റെയിൽ പദ്ധതികൾ വേഗത്തിലാക്കാൻ ബജറ്റിൽ ആവശ്യമായ ഫണ്ട് നൽകുമെന്ന് യെദിയൂരപ്പ റെയിൽ‌വേയ്ക്ക് ഉറപ്പ് നൽകി. ജനങ്ങൾക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഗതാഗത സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ റെയിൽ‌വേ ശൃംഖലയുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സംയുക്തമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ട്രെയിൻ സർവീസുകൾ വ്യാപിപ്പിക്കുന്നതിനും ലൈനുകൾ ഇരട്ടിയാക്കുന്നതിനും കൂടുതൽ പാസഞ്ചർ, ചരക്ക് സർവീസുകൾ നടത്തുന്നതിന് പുതിയ ട്രാക്കുകൾ സ്ഥാപിക്കുന്നതിനുമായി ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ അംഗാഡി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

First published:

Tags: Bangalore Central S10p25, Bengaluru, Railway