എസ്എസ്എല്‍സി (SSLC) പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും പരാജയപ്പെട്ട് ബെംഗളൂരു (Bengaluru) നഗരത്തിലെ 2 ബിബിഎംപി (Bruhat Bengaluru Mahanagara Palike) സ്കൂളുകള്‍. മര്‍ഫി ടൗൺ സ്കൂളിലെ 19 പേരും കെജി നഗര്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 2 പേരുമാണ് ഇക്കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടത്. തോല്‍വിയുടെ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് പ്രധാന അധ്യാപകന് ബിബിഎംപി നോട്ടീസ് നല്‍കി. അധ്യാപകരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം മൊത്തത്തിലുള്ള വിജയശതമാനം മെച്ചപ്പെട്ടിരുന്നു. 2021 ല്‍ കോവിഡ് മഹാമാരി കാരണം സർക്കാർ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ചിരുന്നു. 50.16% (2020), 52% (2019), 51% (2018) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ 2022 ലെ വിജയശതമാനം 71.27% ആണ്. കെജി നഗർ സ്കൂളിന് ഇത് രണ്ടാം തവണയാണ് പൂജ്യം വിജയ ശതമാനം ലഭിക്കുന്നത്.
ബിബിഎംപി സ്കൂളുകൾ മെച്ചപ്പെടുത്താൻ അനുവദിച്ച തുക അപര്യാപ്തമാണെന്ന് ബിബിഎംപി വിദ്യാഭ്യാസ അസിസ്റ്റന്റ് കമ്മിഷണർ ഉമേഷ് ഡിഎസ് പറഞ്ഞു. “ഞങ്ങൾക്ക് ഈ വർഷം ഏകദേശം 100 കോടി രൂപ ലഭിച്ചു, 70 കോടി രൂപ മാത്രമാണ് ഉപയോഗിച്ചത്. ഇതിൽ 22 കോടി അധ്യാപകരുടെ ശമ്പളത്തിനും ബാക്കി അടിസ്ഥാന സൗകര്യവികസനത്തിനുമാണ് അനുവദിച്ചത്. ഈ അധ്യാപകരിൽ ഭൂരിഭാഗവും ഒരു ഏജൻസി മുഖേന ഔട്ട്‌സോഴ്‌സ് ചെയ്യുന്നവരാണ്, വർഷങ്ങളായി ജോലി ചെയ്തിട്ടും ഒരു അധ്യാപകരും വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ശ്രമിച്ചിട്ടില്ല, ”ഉമേഷ് പറഞ്ഞു.
യുഐസൂരിൽ സ്ഥിതി ചെയ്യുന്ന മർഫി ടൗൺ ബിബിഎംപി സ്കൂൾ പ്രധാനമായും തമിഴ് സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന ഒരു പ്രദേശമാണ്. കന്നഡ വിഷയങ്ങൾ മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാണെന്നും മോശം പ്രകടനമാണ് ഇവര്‍ നടത്തുന്നതെന്നും സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ റഹീം പറയുന്നു.
“ഈ ബിബിഎംപി സ്കൂളിൽ ചേരുന്ന എല്ലാ വിദ്യാർത്ഥികളും കുടിയേറ്റ തൊഴിലാളികളായ തമിഴ് സംസാരിക്കുന്ന മാതാപിതാക്കളുടെ മക്കളായതിനാൽ, അവർ കന്നഡ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. വാസ്തവത്തിൽ, 19 വിദ്യാർത്ഥികളിൽ 10 പേരും മറ്റ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ആൺകുട്ടികളാണ്. ഇവരില്‍ പലരും ശവസംസ്കാര ചടങ്ങിന് ഡ്രം ബീറ്ററായി പ്രവർത്തിക്കുന്നവരാണ്, ഈ കാരണം പറഞ്ഞ് ദിവസങ്ങളോളം ഇവര്‍ സ്കൂളില്‍ വരുന്നില്ല . പെൺകുട്ടികളും വീട്ടുജോലികളിൽ ഏർപ്പെടുന്നവരാണ്, അവർക്ക് പഠിക്കാൻ രാവിലെ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളു. ഈ ഘടകങ്ങൾ അവരുടെ അക്കാദമിക് പ്രകടനത്തെ വളരെ മോശമായി ബാധിച്ചു,” റഹീം പറഞ്ഞു.
രണ്ട് സ്‌കൂളുകളിലെയും പ്രധാനാധ്യാപകർക്ക് ബിബിഎംപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. അധ്യാപകരെ പിരിച്ചുവിടുകയും ചെയ്തു. 'മോശം അക്കാദമിക് പ്രകടനത്തിന് വിശദീകരണം ആവശ്യപ്പെട്ട് ഞങ്ങൾ ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 50 ശതമാനത്തിൽ താഴെ വിജയശതമാനം രേഖപ്പെടുത്തിയ ബിബിഎംപി സ്‌കൂളുകളെ ഞങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അധ്യയന വർഷം മുതൽ സ്‌മാർട്ട് ക്ലാസ് റൂമുകൾ അവതരിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഹൗസ് കീപ്പിംഗ് സംവിധാനം വർധിപ്പിക്കാനും ഞങ്ങൾ ശ്രമിക്കും,” ഉമേഷ് പറഞ്ഞു.
27 ഡിസ്റ്റിംഗ്ഷൻ ഹോൾഡർമാരുമായി 91.52% വിജയം നേടിയ ബൈരവേശ്വരനഗർ BBMP സ്കൂളാണ് ഏറ്റവും കൂടുതൽ വിജയശതമാനം രേഖപ്പെടുത്തിയത്, 21 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷൻ നേടിയ ഹെറോഹള്ളി 90% വിജയശതമാനം രേഖപ്പെടുത്തി. തോറ്റ വിദ്യാർഥികൾ ജൂൺ 27ന് ആരംഭിക്കുന്ന സപ്ലിമെന്ററി പരീക്ഷയെഴുതും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karnataka SSLC Result, Sslc exam