HOME » NEWS » India » BENGALURU MAN BECOMES SEX WORKER AFTER LOSING JOB IN LOCKDOWN WIFE SEEKS DIVORCE

ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട യുവാവ് ലൈംഗിക തൊഴിലാളിയായി; വിവാഹമോചനം തേടി ഭാര്യ

'ഭാര്യയുടെ സാന്നിധ്യത്തിൽ നടന്ന കൗൺസിലിംഗിൽ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് ലൈംഗിക തൊഴില്‍ സ്വീകരിച്ചു എന്ന് യുവാവ് സമ്മതിച്ചു. തന്റെ തൊഴിലിനിടെ പരിചയപ്പെട്ട ഒരാളോടുള്ള പ്രണയവും വെളിപ്പെടുത്തി

News18 Malayalam | news18-malayalam
Updated: April 13, 2021, 1:48 PM IST
ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട യുവാവ് ലൈംഗിക തൊഴിലാളിയായി; വിവാഹമോചനം തേടി ഭാര്യ
ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട യുവാവ് ലൈംഗിക തൊഴിലാളിയായി; വിവാഹമോചനം തേടി ഭാര്യ
  • Share this:
ബംഗളൂരു: ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ട യുവാവ് ഉപജീവനത്തിനായി തെരഞ്ഞെടുത്തത് ലൈംഗികത്തൊഴിൽ. ബംഗളൂരുവില്‍ ബിപിഒ ജീവനക്കാരനായ 27കാരനാണ് ജോലി നഷ്ടമായതോടെ ജിഗോളോ (പുരുഷ ലൈംഗികത്തൊഴിലാളി) ആയത്. മണിക്കൂറിന് മൂവായിരം മുതൽ 5000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. നഗരത്തില്‍ തന്നെ ധാരാളം ഇടപാടുകാരും ഇയാൾക്കുണ്ടായിരുന്നു.

എന്നാൽ കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഇയാളുടെ ഭാര്യ ഈ വിവരം തിരിച്ചറിയുന്നത്. ഫോണിലും ലാപ്ടോപ്പിലുമായി ഭർത്താവ് കൂടുതൽ സമയം ചിലവഴിക്കുന്നത് കണ്ടതോടെയാണ് ഇവരിൽ സംശയം ഉയർന്നത്. തുടർന്ന് കഴിഞ്ഞ നവംബറിൽ ഇവർ സഹോദരന്‍റെ സഹായം തേടി. എഞ്ചിനിയറായ സഹോദരന്‍റെ സഹായത്തോടെ ഭർത്താവിന്‍റെ ലാപ്ടോപ്പ് പരിശോധിച്ച ഇവർക്ക് അതിൽ നിന്നും അജ്ഞാതരായ സ്ത്രീകൾക്കൊപ്പമുള്ള ഭർത്താവിന്‍റെ ചിത്രങ്ങളാണ് ലഭിച്ചത്. തുടർന്നാണ് ഭർത്താവ് ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യുന്നു എന്ന വിവരം ഇവർ മനസിലാക്കിയതും.

Also Read-ഹാരി രാജകുമാരൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷക

വിവരം അറിഞ്ഞ് ഭർത്താവിനോട് ചോദിച്ചെങ്കിലും ഇയാള്‍ അംഗീകരിച്ചിരുന്നില്ല. മറ്റൊരുടെയോ ചിത്രങ്ങളാണതൊക്കെ എന്ന മറുപടിയാണ് ഭാര്യക്ക് നൽകിയത്. പിന്നാലെ യുവതി മല്ലേശ്വരം പൊലീസ് സ്റ്റേഷനിലെ വനിതാ ഹെൽപ് ലൈനുമായി ബന്ധപ്പെട്ടു. ഇവരുടെ ഇടപെടലിൽ നടന്ന കൗൺസിലിംഗിലാണ് ജോലി നഷ്ടപ്പെട്ട ശേഷം താൻ ലൈംഗികത്തൊഴിലാളിയാണെന്ന് യുവാവ് സമ്മതിച്ചത്. ഇതിനിടെ പരിചയപ്പെട്ട ഒരു യുവതിയുമായി പ്രണയത്തിലാണെന്ന കാര്യവും ഇയാൾ സമ്മതിച്ചു.

വനിതാലൈൻ കൗൺസിലര്‍ ബി.എസ്.സരസ്വതിയുടെ വാക്കുകൾ അനുസരിച്ച് ദമ്പതികളുടെത് പ്രണയവിവാഹമായിരുന്നു. 2017 ൽ കണ്ടു മുട്ടിയ ഇവര്‍ രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 2019ലാണ് വിവാഹിതരായത്. 'ഭാര്യയുടെ സാന്നിധ്യത്തിൽ നടന്ന കൗൺസിലിംഗിൽ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് ലൈംഗിക തൊഴില്‍ സ്വീകരിച്ചു എന്ന് യുവാവ് സമ്മതിച്ചു. തന്റെ തൊഴിലിനിടെ പരിചയപ്പെട്ട ഒരാളോടുള്ള പ്രണയവും വെളിപ്പെടുത്തി' കൗൺസിലർ പറയുന്നു.



വിവരങ്ങള്‍ മനസിലാക്കിയ ഭാര്യ വിവാഹമോചനം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയായിരുന്നു. എന്നാൽ ഇതിന് യുവാവിന് സമ്മതമായിരുന്നില്ല. ലൈംഗികത്തൊഴിൽ ഉപേക്ഷിക്കാമെന്ന് അയാൾ പറഞ്ഞുവെങ്കിലും ഭാര്യ വിവാഹമോചനം എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. ഇരുവർക്കുമിടയിലെ ഭിന്നത നീക്കാൻ കൗൺസിലർ ഇടപെട്ട് ന‍ടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല. ഒടുവിൽ ഉഭയസമ്മതത്തോടെ വിവാഹമോചനം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് ദമ്പതികൾ.
Published by: Asha Sulfiker
First published: April 13, 2021, 1:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories