• HOME
  • »
  • NEWS
  • »
  • india
  • »
  • രണ്ടുലക്ഷം രൂപയ്ക്ക് മെഴ്സിഡസ് കാർ; മുക്കാൽ ലക്ഷം അഡ്വാൻസ് നൽകി കാത്തിരിപ്പ്; തട്ടിപ്പാണെന്ന് മനസിലായത് മൂന്നുമാസം കഴിഞ്ഞപ്പോൾ

രണ്ടുലക്ഷം രൂപയ്ക്ക് മെഴ്സിഡസ് കാർ; മുക്കാൽ ലക്ഷം അഡ്വാൻസ് നൽകി കാത്തിരിപ്പ്; തട്ടിപ്പാണെന്ന് മനസിലായത് മൂന്നുമാസം കഴിഞ്ഞപ്പോൾ

ഷരിഫ് പൊലീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, ദസ്തഗിറിന് എതിരെ സമാനമായ മുപ്പതോളം പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    ബംഗളൂരു: ആഡംബരകാർ വില കുറവിൽ വാങ്ങാനുള്ള ശ്രമത്തിൽ തട്ടിപ്പിനിരയായി ബംഗളൂരുവിലെ വ്യവസായി. കാർ വാങ്ങാനായി 78,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. അഡ്വാൻസ് നൽകി മൂന്നുമാസം കാറിനായി കാത്തിരിപ്പ് നടത്തിയെങ്കിലും കാർ ലഭിച്ചില്ല. ലോക്ക്ഡൗൺ കാരണം വിൽപ്പനക്കാരൻ പ്രതിസന്ധിയിൽ ആയിരിക്കും എന്ന് കരുതി മൂന്നുമാസവും കാത്തിരുന്നു. ബംഗളൂരുവിലെ വ്യവസായിയായ ഖലീൽ ഷരിഫ് ആണ് താരതമ്യേന കുറഞ്ഞ വിലയ്ക്ക് സെക്കൻഡ് ഹാൻഡ് ആഡംബരകാർ വാങ്ങാൻ ആഗ്രഹിച്ചത്.

    ഷരിഫ് സ്ഥിരമായി ഉപയോഗിക്കാറുള്ള ജീവൻ ഭീമാനഗറിലെ ഗാരേജ് ആൻഡ് സർവീസിംഗ് സ്റ്റേഷനിൽ വെച്ച് ഒരു ദിവസം ഗാരേജ് ഉടമസ്ഥന്റെ ബന്ധുവായ ആളെ പരിചയപ്പെട്ടു. ദസ്തഗിർ എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. രണ്ടു ലക്ഷം രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് ആഡംബര കാർ നൽകാമെന്ന് ഇയാൾ പറഞ്ഞു.

    You may also like:സ്വർണക്കടത്ത് കേസ്: യൂണിയനിൽപെട്ട ആർക്കും യാതൊരു ബന്ധവുമില്ലെന്ന് ബിഎംഎസ് [NEWS]ലംബോർഗിനി കാറും; പതിനെട്ട് ലക്ഷം രൂപയും: ലോക്ക്ഡൗണിൽ ലോട്ടറിയടിച്ച് ബ്രിട്ടീഷ് മലയാളി [NEWS] സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ ഉന്നതനും പങ്ക് [NEWS]

    തുടർന്ന്, 2006 മോഡലായ മെഴ്സിഡസ് കാർ 2.25 ലക്ഷം രൂപയ്ക്ക് വിൽക്കാനുണ്ടെന്ന് അറിയിച്ച് ഇയാൾ ഷരിഫിനെ ബന്ധപ്പെട്ടു. വിലപേശലിനു ശേഷം രണ്ടു ലക്ഷം രൂപയ്ക്ക് കാർ വാങ്ങാൻ ഷരിഫ് സമ്മതിക്കുകയും തുടർന്ന് അഡ്വാൻസ് നൽകുകയും ചെയ്തു. മാർച്ച് 11ന് ഗൂഗിൾ പേ വഴി 78,000 രൂപ ഷരിഫ് ഇയാൾക്ക് അഡ്വാൻസ് ആയി അയച്ചു നൽകി.

    രണ്ടു ദിവസത്തിനുള്ളിൽ കാർ എത്തിക്കാമെന്നായിരുന്നു ദസ്തഗിറിന്റെ വാഗ്ദാനം. പക്ഷേ, അഡ്വാൻസ് ലഭിച്ചു കഴിഞ്ഞ ഉടനെ ദസ്തഗിർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പക്ഷേ, ഷരിഫ് അപായസൂചനയായി ഇത് കണ്ടില്ല. ലോക്ക് ഡൗൺ ആയതിനാൽ മൂന്നുമാസം കാത്തിരുന്നു. മൂന്നുമാസത്തിനു ശേഷം ദസ്തഗിറിന്റെ ബന്ധുവിന്റെ ഗാരേജിൽ പോയി അയാളോട് കാര്യങ്ങൾ അന്വേഷിച്ചു.

    അവിടെ വെച്ച് ഷരിഫിന് നഷ്ടമായ തുക എത്രയും പെട്ടെന്ന് നൽകാമെന്ന് ഗാരേജ് ഉടമസ്ഥൻ ഉറപ്പ് നൽകി. പക്ഷേ, ഷരിഫ് പൊലീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, ദസ്തഗിറിന് എതിരെ സമാനമായ മുപ്പതോളം പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
    Published by:Joys Joy
    First published: