HOME » NEWS » India »

Bengaluru Metro | 'ബെംഗളുരു മെട്രോ ഉടൻ സർവീസ് പുനരാരംഭിക്കും'; ജനജീവിതം സാധാരണനിലയിലേക്കെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ

'കോവിഡ്-19 വ്യാപനം തുടരുകയാണെങ്കിലും പൊതുജീവിതം സാധാരണ നിലയിലേക്ക് പടിപടിയായി പുനഃസ്ഥാപിക്കപ്പെടുകയാണ്. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച് മെട്രോ സർവീസുകൾ ഉടൻ പുനരാരംഭിക്കും'

News18 Malayalam | news18-malayalam
Updated: August 27, 2020, 4:42 PM IST
Bengaluru Metro | 'ബെംഗളുരു മെട്രോ ഉടൻ സർവീസ് പുനരാരംഭിക്കും'; ജനജീവിതം സാധാരണനിലയിലേക്കെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
ബി എസ് യെദ്യൂരപ്പ
  • Share this:
ബെംഗളുരു: കർണാടക തലസ്ഥാന നഗരിയിലെ മെട്രോ റെയിൽ സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കോവിഡ് വ്യാപനത്തിനുശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും, മെട്രോ സർവീസ് ഉടൻ പുനരാരംഭിക്കുമെന്നും ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി.

'കോവിഡ്-19 വ്യാപനം തുടരുകയാണെങ്കിലും പൊതുജീവിതം സാധാരണ നിലയിലേക്ക് പടിപടിയായി പുനഃസ്ഥാപിക്കപ്പെടുകയാണ്. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച് മെട്രോ സർവീസുകൾ ഉടൻ പുനരാരംഭിക്കും' യെഡിയൂരപ്പ പറഞ്ഞു. നഗരമധ്യത്തിൽ നിർമ്മിച്ച പുതിയ ഫ്ലൈഓവറിന് വിപ്ലവ സ്വാതന്ത്ര്യസമര സേനാനി സംഗൊല്ലി റായാനയുടെ പേര് നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 ലോക്ക്ഡൌൺ കാരണം ബെംഗളുരു മെട്രോയുടെ പ്രവർത്തനം നിർത്തിവെച്ച് അഞ്ചുമാസത്തിനുശേഷമാണ് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുന്നത്. അതേസമയം കേന്ദ്രസർക്കാരിന്‍റെ അനുമതി കൂടി ലഭിച്ചശേഷമായിരിക്കും സർവീസ് പുനരാരംഭിക്കുക. കേന്ദ്രത്തിൽ നിന്ന് സെപ്റ്റംബർ 1 മുതലുള്ള അൺലോക്ക് 4.0 മാർഗ്ഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അതിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബെംഗളുരു മെട്രോ അധികൃതർ അറിയിച്ചു. സേവനം പുനരാരംഭിക്കുന്നതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് ഒരു സാധാരണ പ്രവർത്തന നടപടിക്രമം (എസ്ഒപി) ബെംഗളുരു നമ്മ മെട്രോ തയ്യാറാക്കിയിട്ടുണ്ട്.

അതിനിടെ ബംഗളുരുവിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക്ക് ഉപയോഗത്തിൽ കോർപറേഷൻ ഇളവ് നൽകി. ബൈക്കിലോ കാറിലോ ഒറ്റയ്കാണ് യാത്രചെയ്യുന്നത് എങ്കിൽ മാസ്ക് ധരിയ്ക്കുക നിർബന്ധമല്ലെന്നാണ് ബെംഗളുരു കോർപ്പറേഷൻ വ്യക്തമാക്കിയത്. മാസ്ക് ഉപയോഗിയ്ക്കാത്തവരിൽനിന്നും കോർപ്പറേഷൻ മാർഷൽമാർ പിഴയീടാക്കുന്നതിൽ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. കാറിൽ ഒടിയ്ക്കുന്നയാളെ കൂടാതെ മറ്റു യാത്രക്കാർ ഉണ്ടെങ്കുൽ എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിയ്ക്കണമെന്നും അധികൃതർ വ്യക്തമാക്കി.
You may also like:'മുടിവെട്ടിയാൽ മരിച്ചു പോകും'; എൺപത് വർഷമായി മുടിവെട്ടാതെ 92 കാരൻ [NEWS]Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ? [NEWS] VK Ebrahim Kunju| ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച [NEWS]
ബൈക്കിൽ പുറകിൽ ആളുണ്ടെങ്കിലും ബൈക്ക് ഒടിയ്ക്കുന്നയാളും സഹയാത്രികരും മാസ്ക് ധരിയ്ക്കണം എന്നും ബെംഗളുരു കോർപ്പറേഷൻ വ്യക്തമാക്കി. വ്യായാമത്തിന്റെ ഭാഗമായി നടക്കുകയും ഓടുകയും ചെയ്യുന്നവർ മാസ്ക് ധരിയ്ക്കേണ്ടതില്ല എന്നും നേരത്തെ ബെംഗളുരു കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു. മാസ്ക് ധരിച്ചല്ലെങ്കിൽ 100 രൂപയാണ് ബെംഗളുരുവിൽ പിഴയായി ഈടാക്കുന്നത്.
Published by: Anuraj GR
First published: August 27, 2020, 4:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories