പബ് ആക്രമണ കേസിൽ ജാമ്യത്തിലിറങ്ങിയ കോൺഗ്രസ് MLAയുടെ മകനെതിരെ വീണ്ടും കേസ്

2018 അവസാനമായിരുന്നു ബംഗളൂരുവിലെ ഒരു പബിൽ യുവാവിനെ ആക്രമിച്ച സംഭവത്തെ തുടർന്ന് മൊഹമ്മദ് നാലപ്പാട് വാർത്തകളിൽ നിറഞ്ഞത്.

News18 Malayalam | news18
Updated: February 11, 2020, 5:15 PM IST
പബ് ആക്രമണ കേസിൽ ജാമ്യത്തിലിറങ്ങിയ കോൺഗ്രസ് MLAയുടെ മകനെതിരെ വീണ്ടും കേസ്
മൊഹമ്മദ് നാലപ്പാട്
  • News18
  • Last Updated: February 11, 2020, 5:15 PM IST
  • Share this:
ബംഗളൂരു: കർണാടക കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസിന്‍റെ മകൻ മൊഹമ്മദ് നാലപ്പാട് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പബ് ആക്രമണ കേസിൽ ജാമ്യത്തിലുള്ള മൊഹമ്മദിനെതിരെയുള്ള പുതിയ കേസ് അശ്രദ്ധവും അമിത വേഗതയിലുള്ളതുമായ ഡ്രൈവിംഗിനുമാണ്. കൂടാതെ, തന്‍റെ ബെന്‍റ്ലി കാർ കൊണ്ട് ഒരു മോട്ടോർബൈക്കിനെയും ഓട്ടോയെയും ഇടിച്ചു വീഴ്ത്തുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എത്രയും നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബംഗളൂരു ട്രാഫിക് പൊലീസ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് മൊഹമ്മദ് ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത്. സംഭവത്തിനു ശേഷം കാർ ഉപേക്ഷിച്ച മൊഹമ്മദ് നാലപ്പാട് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക് സാക്ഷികൾ പറഞ്ഞു.

കെജ്രിവാൾ തരംഗത്തിനിടയിലും അടിതെറ്റിയ ഏഴ് AAP സ്ഥാനാർഥികൾ ആരൊക്കെ ?

അടുത്ത ദിവസം മൊഹമ്മദ് നാലപ്പാടിന്‍റെ ഗൺമാൻ പൊലീസിന് മുമ്പാകെ ഹാജരാകുകയും താനായിരുന്നു അപകടം നടക്കുന്ന സമയത്ത് ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നതെന്ന് പറയുകയും ചെയ്തു. താനായിരുന്നു ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നതെന്ന് മൊഹമ്മദ് നാലപ്പാടിന്‍റെ ഗൺമാൻ പറഞ്ഞെന്നും എന്നാൽ മൊഹമ്മദ് തന്നെയായിരുന്നു ഡ്രൈവിംഗ് സീറ്റിലെന്നാണ് ദൃക് സാക്ഷികൾ പറഞ്ഞതെന്നും ജോയിന്‍റ് കമ്മീഷണർ ഓഫ് പൊലീസ് (ട്രാഫിക്) ബി ആർ രവികാന്തെ ഗൗഡ പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇപ്പോൾ നോട്ടീസ് അയച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ മൊഹമ്മദ് നാലപ്പാടോ അദ്ദേഹത്തിന്‍റെ പിതാവ് ഹാരിസോ തയ്യാറായില്ല.

2018 അവസാനമായിരുന്നു ബംഗളൂരുവിലെ ഒരു പബിൽ യുവാവിനെ ആക്രമിച്ച സംഭവത്തെ തുടർന്ന് മൊഹമ്മദ് നാലപ്പാട് വാർത്തകളിൽ നിറഞ്ഞത്. അറസ്റ്റിലായ ഇയാൾ 116 ദിവസം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. നിലവിൽ ഉപാധികളോടെയുള്ള ജാമ്യത്തിലാണ് മൊഹമ്മദ് നാലപ്പാട്. പുതിയ സംഭവം കർണാടകയിലെ രാഷ്ട്രീയ ഇടങ്ങളിലും ചർച്ചകൾ സജീവമാക്കും.
First published: February 11, 2020, 5:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading