നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Shortage of Teachers | കോവിഡ് കാലത്തെ കൂട്ടപ്പിരിച്ചുവിടൽ; ക്ലാസുകൾ പുനഃരാരംഭിച്ചപ്പോൾ അധ്യാപകരില്ലാതെ വലഞ്ഞ് കർണാടകയിലെ സ്‌കൂളുകൾ

  Shortage of Teachers | കോവിഡ് കാലത്തെ കൂട്ടപ്പിരിച്ചുവിടൽ; ക്ലാസുകൾ പുനഃരാരംഭിച്ചപ്പോൾ അധ്യാപകരില്ലാതെ വലഞ്ഞ് കർണാടകയിലെ സ്‌കൂളുകൾ

  കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ എല്ലാ ഗ്രേഡുകളിലുമുള്ള വിദ്യാർഥികൾക്കായി സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ലോകമെമ്പാടും കോവിഡ് ഉയർത്തിയ വെല്ലുവിളി ചെറുതല്ല. എല്ലാ മേഖലയും സാമ്പത്തികമായി തകർന്നതോടെ ഒരുപാട് ദുരന്തങ്ങൾ ജനങ്ങൾക്ക് കോവിഡ് കാലത്ത് നേരിടേണ്ടി വന്നു. എന്നാൽ, ഇപ്പോൾ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതിന്റെ ഭാഗമായി എല്ലാ മേഖലയിലുംഒരു ഉയർത്തെഴുന്നേൽപ്പിന് കളമൊരുങ്ങുകയാണ്.

   കർണാടകയിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ എല്ലാ ഗ്രേഡുകളിലുമുള്ള വിദ്യാർഥികൾക്കായി സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. എന്നാൽ, ഓൺലൈൻ ക്ലാസ്സുകളിൽ നിന്ന് മുക്തി നേടി വിദ്യാർത്ഥികൾ ക്ലാസ്സുകളിൽ എത്തിയപ്പോൾ ടീച്ചർമാർ ഇല്ലാത്ത അവസ്ഥയാണിപ്പോൾ. നിരവധി സ്വകാര്യ സ്കൂളുകളിൽ അധ്യാപകരില്ലാതെകുട്ടികൾ വിഷമിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

   കോവിഡ് കാരണം ഏകദേശം ഒന്നര വർഷത്തോളം സ്കൂളുകൾ അടച്ചപ്പോൾ നിരവധി അധ്യാപകർക്ക് ജോലി നഷ്ടമായിരുന്നു. കനത്ത സാമ്പത്തിക നഷ്ടം നേരിട്ടപ്പോൾ മറ്റ് മേഖലകളിലെന്ന പോലെ സ്വകാര്യ സ്കൂളുകളിലും അധ്യാപകരെ പിരിച്ചുവിട്ടു. പിന്നീട് അവർ ജോലി അന്വേഷിച്ച് മറ്റ് മേഖലകളിലേക്ക് പോയതോടെ ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥയാണിപ്പോൾ. മികച്ച വേതനം നൽകി പുതിയ അധ്യാപകരെ നിയമിക്കാനുംകഴിയാത്ത സാഹചര്യമാണ്നിലവിലുള്ളത്.

   കോവിഡ് രൂക്ഷമായ സമയത്ത് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപകർ ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ മുതൽ ബ്യൂട്ടീഷ്യൻമാരും ഓൺലൈൻ ട്യൂട്ടർമാരും വരെയായി പുതിയ ജോലികൾ ഏറ്റെടുത്തതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ബംഗളുരുവിലെ സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് സയൻസ് വിഷയങ്ങൾക്കും കണക്കിനുമാണ് അധ്യാപകരുടെ കടുത്ത ക്ഷാമം നേരിടുന്നത്.

   എന്തുകൊണ്ടാണ് സ്കൂളുകൾ അത്തരമൊരു സാഹചര്യം അഭിമുഖീകരിക്കുന്നത് എന്നതിനെക്കുറിച്ച് കർണ്ണാടകയിലെ പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂളുകളുടെ അസോസിയേഷൻ സെക്രട്ടറി ഡി. ശശികുമാർ വിശദീകരിച്ചു. കോവിഡ് രൂക്ഷമായപ്പോൾ മാതാപിതാക്കൾ കുട്ടികൾക്ക് ഫീസ് നൽകുന്നത് നിർത്തിയതോടെ അധ്യാപകർക്ക് ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥയായി. ഈ സാഹചര്യത്തിൽ സ്കൂളുകൾക്ക് അധ്യാപകരെ ഒഴിവാക്കേണ്ടത് അനിവാര്യമായി മാറി. അധ്യാപകരിൽ ഭൂരിഭാഗം പേരും സ്വന്തം നാട്ടിലേക്ക് മടങ്ങിയെന്നും ഇപ്പോൾ അവർ തിരിച്ചുവരാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. "കോവിഡ് ബാധിക്കുന്നതിന് മുമ്പുതന്നെ മികച്ച അധ്യാപകരുടെ കുറവ് ഉണ്ടായിരുന്നു, ഇപ്പോൾ സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുന്നു," അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.

   ന്യൂസ്‌പേപ്പറിലും ഓൺലൈൻ ആയും അധ്യാപകരെ ആവശ്യമുണ്ടെന്ന് പരസ്യങ്ങൾ കൊടുക്കുന്നുണ്ടെങ്കിലും മികച്ച അധ്യാപരെ ലഭിക്കാതെ ആരെയും ജോലിക്കെടുക്കാൻ സ്‌കൂളുകൾക്ക് സാധിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ സ്കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിൽ പോലും ഉള്ള അധ്യാപകരെ വച്ച് നടത്തേണ്ട അവസ്ഥയിലാണ് സ്‌കൂളുകൾ. കോവിഡ് പൂർണമായും മാറാത്തതും സ്കൂളുകളിൽ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പരിമിതി കണക്കിലാക്കിയും കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്തും മാതാപിതാക്കൾ കുട്ടികളെ സ്കൂളുകളിലേക്കയക്കാൻ വിമുഖത കാണിക്കുന്നുണ്ട്.
   Published by:Karthika M
   First published:
   )}