ജോലിയിൽ വീഴ്ച വരുത്തി; സെക്യൂരിറ്റി ജീവനക്കാരെ നിലത്തിട്ട് ചവിട്ടി കമ്പനി ഉടമയുടെ ക്രൂരത

'ആരാണ് നിന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദനം'.

News18 Malayalam | news18-malayalam
Updated: October 16, 2019, 3:15 PM IST
ജോലിയിൽ വീഴ്ച വരുത്തി; സെക്യൂരിറ്റി ജീവനക്കാരെ നിലത്തിട്ട് ചവിട്ടി കമ്പനി ഉടമയുടെ ക്രൂരത
beat
  • Share this:
ബംഗളൂരു: ജോലിയിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരെ കമ്പനി ഉടമ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ബംഗളൂരുവിലാണ് സംഭവം. ജീവനക്കാരെ മുഖത്തും കഴുത്തിലും ബൂട്ട്സ് ഇട്ട് ചവിട്ടുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ജീവനക്കാർ കാരുണ്യത്തിനായി അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്.

also read:പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ: ആഗോള സൂചികയിൽ പിന്തള്ളപ്പെട്ടു

സെക്യൂരിറ്റി കമ്പനി ഉടമയായ സലിം ഖാനാണ് ജീവനക്കാരെ മർദിച്ചത്. 'ആരാണ് നിന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദനം'. ഇനി ഒരിക്കലും ഇതാവർത്തിക്കില്ലെന്ന് ജീവനക്കാർ പറയുന്നതും വീഡിയോയിലുണ്ട്.

എന്നിട്ടും ക്രൂരമർദനം തുടരുകയാണ്. രണ്ട് വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. 'രണ്ടാമത്തെ ക്ലിപ്പിൽ എന്നെ തല്ലിക്കോളൂ, എന്നാലും എനിക്ക് അറിയില്ല' എന്ന് ജീവനക്കാരൻ പറയുന്നത് കേൾക്കാം.

ബംഗളൂരു സെക്യൂരിറ്റി ഫോഴ്സ് എന്ന കമ്പനിയുടെ ഉടമയാണ് സലിംഖാൻ. അസം സ്വദേശിയാണിയാൾ. മർദനമേറ്റ ജീവനക്കാരും അസം സ്വദേശികളാണ്. സംഭവത്തിൽ സലിംഖാനെയും നാല് സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തിനു ശേഷം കാണാതായ രണ്ട് ജീവനക്കാരെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.
First published: October 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading