• HOME
  • »
  • NEWS
  • »
  • india
  • »
  • ബെംഗൂളൂരു സബര്‍ബന്‍ ട്രെയിനിന് അനുമതി; ഒരുങ്ങുന്നത് എയര്‍പോര്‍ട്ട് മുതല്‍ സിറ്റിവരെ 82 സ്‌റ്റേഷനുകളുടെ പ്രൊജക്ട്

ബെംഗൂളൂരു സബര്‍ബന്‍ ട്രെയിനിന് അനുമതി; ഒരുങ്ങുന്നത് എയര്‍പോര്‍ട്ട് മുതല്‍ സിറ്റിവരെ 82 സ്‌റ്റേഷനുകളുടെ പ്രൊജക്ട്

23,000 കോടി രൂപയാണ് 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയ്ക്ക് കണക്കാക്കുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    ബെംഗളൂരു: 82 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ബെംഗളൂരു സബര്‍ബന്‍ ട്രെയിന്‍ പ്രൊജക്ടിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം. ബെംഗളൂരു എയര്‍പോര്‍ട്ടിനെയും സിറ്റിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നഗരത്തെയും മറ്റു സിറ്റികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 29 സ്റ്റേഷനുകള്‍ നിലവില്‍ നഗരത്തിലുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് സബര്‍ബന്‍ പദ്ധതി വരുന്നത്.

    നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാന്‍ വേണ്ട സമയം കുറക്കുന്നതുമായി ബന്ധപ്പെട്ട കഴിഞ്ഞ അഞ്ചുവര്‍ഷമായി ലോക്കല്‍ ട്രെയിന്‍ സര്‍വീസെന്ന ആവശ്യം ബെംഗളൂരുവില്‍ ശക്തമാണ്. ഐടി വിഭാങ്ങള്‍ക്കിടയില്‍ നിന്ന് സബര്‍ബന്‍ പദ്ധതിയ്ക്കായി ക്യാംപെയ്‌നുകളും ആരംഭിച്ചിരുന്നു. ട്രാഫിക് പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നഗരവാസികളും നേരത്തെ ശബ്ദമുയര്‍ത്തിയിരുന്നു.

    Also Read: കളത്തിന് പുറത്തും മിന്നി തിളങ്ങി; തേജസ് യുദ്ധവിമാനം പറത്തി പിവി സിന്ധു; സ്വന്തമാക്കിയത് ഈ നേട്ടങ്ങള്‍

     

    കഴിഞ്ഞദിവസം ബെംഗളൂരു സന്ദര്‍ശിച്ച റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ മുഖ്യമന്ത്രി കുമാരസ്വാമിയുമായി സബര്‍ബന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടത്തി. പ്രൊജക്ട് വേഗത്തില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍, ധന വിഹിതം തുടങ്ങിയ ചര്‍ച്ചകളാണ് ഇരുവരും നടത്തിയത്.

    അന്തിമ തീരുമാനം സംസ്ഥാന മന്ത്രിസഭയില്‍ ഉണ്ടാകുമെന്നും അന്തിമ പ്രഖ്യാപനം തിങ്കളാഴ്ച നടത്തുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. 23,000 കോടി രൂപയാണ് 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയ്ക്ക് കണക്കാക്കുന്നത്. കര്‍ണാടകയിലെ റെയില്‍ മേഖല നേരത്തെയുള്ളതിനേക്കാല്‍ മൂന്നിരട്ടി വികസിച്ചെന്നും മെട്രോയും സബര്‍ബനും ഒരേ സമയം തന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഗോയല്‍ പറഞ്ഞു.

    First published: