'ഒടുക്കത്തെ' പിഴ; അവസാനം ബൈക്ക് തന്നെ പൊലീസിന് കൈമാറി പച്ചക്കറി കച്ചവടക്കാരൻ

കഴിഞ്ഞദിവസം ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. അപ്പോഴാണ് ഇതുവരെ നിരവധി പിഴകൾ കുമാറിനെതിരെ കിടക്കുന്നത് കണ്ട് ട്രാഫിക് പൊലീസ് തന്നെ ഞെട്ടിപ്പോയത്.

News18 Malayalam | news18
Updated: October 31, 2020, 9:28 PM IST
'ഒടുക്കത്തെ' പിഴ; അവസാനം ബൈക്ക് തന്നെ പൊലീസിന് കൈമാറി പച്ചക്കറി കച്ചവടക്കാരൻ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 31, 2020, 9:28 PM IST
  • Share this:
ബെംഗളൂരു: ഗതാഗതനിയമം ലംഘിച്ചാൽ പിഴ ഈടാക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, പിഴ താങ്ങാവുന്നതിലും അധികമാണെങ്കിലോ. പിന്നെയൊന്നും നോക്കാനില്ല, വണ്ടി ട്രാഫിക് പൊലീസുകാരന് നൽകിയിട്ട് സ്ഥലം കാലിയാക്കുക. വെറുതെ പറയുന്നതല്ല കഴിഞ്ഞദിവസം ബെംഗളൂരുവിൽ നടന്ന ഒരു സംഭവമാണിത്.

ബെംഗളൂരുവിലെ ഒരു പച്ചക്കറി കച്ചവടക്കാരന് പിഴയായി ചുമത്തിയത് 42,500 രൂപ. അടുത്തിടെ നടന്ന ഗതാഗതനിയമലംഘനങ്ങളുടെ പിഴ ആയിട്ടായിരുന്നു ഇത്രയും തുക ചുമത്തിയത്. പച്ചക്കറി വിൽപ്പനക്കാരനായ അരുൺ കുമാറിനെതിരെ ഏകദേശം 77 ഗതാഗതനിയമ ലംഘനങ്ങൾ ആണ് പൊലീസ് ചുമത്തിയത്.

എന്നാൽ, പിഴ അടയ്ക്കാൻ കഴിയാത്തതിനാൽ തന്റെ വാഹനം ബെംഗളൂരു ട്രാഫിക് പൊലീസിന് കൈമാറാൻ അരുൺ കുമാർ നിർബന്ധിതനാകുകയായിരുന്നു. ഇരുപതിനായിരം രൂപയ്ക്ക് ആയിരുന്നു അരുൺ കുമാർ സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങിയത്. എന്നാൽ, നിരവധി ലംഘനങ്ങളിൽ നിന്നായി പിഴയായി ചുമത്തപ്പെട്ടത് 42,500 രൂപയും. മഡിവാള ട്രാഫിക് പൊലീസിന്റെ കൈവശമാണ് ഇപ്പോൾ ബൈക്കുള്ളത്.

You may also like:മികച്ച ഭരണത്തിൽ കേരളം നമ്പർ വൺ തന്നെ; അവസാനം ഉത്തർപ്രദേശ് [NEWS]'കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു'; വി.എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ.സുരേഷ് [NEWS] 20 രൂപയുടെ ഊണ്; കഴിക്കുന്നത് 70000 പേർ; ആശ്വാസമാകുന്ന കേരളത്തിന്റെ ജനകീയ ഹോട്ടലുകൾ [NEWS]

കഴിഞ്ഞദിവസം ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. അപ്പോഴാണ് ഇതുവരെ നിരവധി പിഴകൾ കുമാറിനെതിരെ കിടക്കുന്നത് കണ്ട് ട്രാഫിക് പൊലീസ് തന്നെ ഞെട്ടിപ്പോയത്. നിരവധി ഗതാഗത നിയമലംഘനങ്ങളിൽ നിന്നായി 42,500 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. എന്നാൽ, ഒന്നു പോലും അരുൺ കുമാർ ഇതുവരെ അടച്ചിട്ടില്ല.

ബെംഗളൂരു പൊലീസ് വീടുകൾ തോറും കയറിയിറങ്ങി ട്രാഫിക് നിയമലംഘകരുടെ പക്കൽ നിന്ന് പിഴ ഈടാക്കുന്നതായി ഈ മാസമാദ്യം ബെംഗളൂരു മിറർ റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 150 കോടിയോളം രൂപയാണ് ഗതാഗതനിയമ ലംഘന പിഴ ഇനത്തിൽ ബെംഗളൂരു ട്രാഫിക് പൊലീസിന് ലഭിക്കാനുള്ളതെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.



ആദ്യദിവസം തീർപ്പു കൽപ്പിക്കാത്ത 11,488 കേസുകൾ തീർപ്പാക്കാനും 49 ലക്ഷം രൂപ പിഴ ഈടാക്കാനും കഴിഞ്ഞു. രണ്ടാമത്തെ ദിവസം അടുത്ത 7,978 കേസുകളും തീർപ്പാക്കി. അന്നേദിവസം, 34 ലക്ഷം രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്.
Published by: Joys Joy
First published: October 31, 2020, 9:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading