• HOME
  • »
  • NEWS
  • »
  • india
  • »
  • Bengaluru Violence|ബംഗളൂരു സംഘര്‍ഷത്തിൽ ഉൾപ്പെട്ടെ 40 പേർക്ക് ഭീകര, വർഗീയ ആക്രമണ കേസുകളിലെ പ്രതികളുമായി ബന്ധം; പൊലീസ്

Bengaluru Violence|ബംഗളൂരു സംഘര്‍ഷത്തിൽ ഉൾപ്പെട്ടെ 40 പേർക്ക് ഭീകര, വർഗീയ ആക്രമണ കേസുകളിലെ പ്രതികളുമായി ബന്ധം; പൊലീസ്

സംഭവവുമായി ബന്ധപ്പെട്ട് 380 പേരാണ് അറസ്റ്റിലായത്. ഇതിൽ പലർക്കും എസ് ഡിപിഐ, അൽഹിന്ദ് എന്നീ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

bengaluru violence

bengaluru violence

  • Share this:
    ബംഗളൂരു: ഓഗസ്റ്റ് 11 ന് ബംഗളൂരുവിലുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട 40 പേർക്ക് ഭീകര, വർഗീയ ആക്രമണ കേസുകളിലെ പ്രതികളുമായി ബന്ധമെന്ന് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പുതിിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 2014 ഡിസംബറിൽ ചർച്ച് സ്ട്രീറ്റിലുണ്ടായ ആക്രമണക്കേസിലെ പ്രതികളടക്കമുള്ളവരുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

    ഓഗസ്റ്റ് 11ന് കെജി ഹള്ളിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 60 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 380 പേരാണ് അറസ്റ്റിലായത്. ഇതിൽ പലർക്കും എസ് ഡിപിഐ, അൽഹിന്ദ് എന്നീ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

    കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച അറസ്റ്റിലായ സാമൂഹ്യ പ്രവർത്തകൻ എന്ന് അവകാശപ്പെടുന്ന സമിയുദ്ദീൻ എന്നയാൾ 2016 ഒക്ടോബറിൽ ആർ‌എസ്‌എസ് പ്രവർത്തകനായ രുദ്രേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു. സമിയുദ്ദീൻ ജയിലിൽ കഴിയുന്ന പ്രതികളെ ഒരു അവസരത്തിൽ സന്ദർശിക്കുകയും ചെയ്തിരുന്നു.

    ചർച്ച് സ്ട്രീറ്റ് സ്ഫോടനം, മല്ലേശ്വരം ബോംബ് സ്ഫോടനം തുടങ്ങിയ സാമുദായിക സംഘർഷങ്ങൾക്ക് കാരണമായ കേസുകളിൽ അറസ്റ്റിലായ പ്രതികളുമായി  ഇപ്പോൾ അറസ്റ്റിലായ 40 പേർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളിൽ ചിലത് എൻ‌ഐ‌എ അന്വേഷിക്കുകയാണെന്നും ചിലത് വിചാരണ നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

    കലാപം നടന്ന രാത്രി പൊലീസ് സ്റ്റേഷനിൽ ഒത്തുകൂടാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട മുദാസിർ എന്നയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. അക്രമത്തിന് പ്രധാന പങ്കുവഹിച്ചെന്ന് കരുതുന്ന 27 പേരുടെ ഫോൺ രേഖകൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.



    കോൺഗ്രസ് എംഎൽഎ അഖണ്ഡ് ശ്രീനിവാസ മൂർത്തിയുടെ അനന്തരവന്‍ നവീന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്.
    Published by:Gowthamy GG
    First published: