ബംഗളൂരു: ബംഗളൂരു സംഘർഷത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട്
കര്‍ണാടക സർക്കാർ. സംഘർഷത്തെ കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് അന്വേഷിക്കും. കോൺഗ്രസ് എംഎൽഎയുടെ ബന്ധുവിൻറെ മതവിദ്വേഷ പോസ്റ്റിനെ ചൊല്ലി ചൊവ്വാഴ്ച രാത്രിയാണ് സംഘർഷം ഉണ്ടായത്.
ഇതിനെ തുടർന്നുണ്ടായ പൊലീസ് വെടിവയ്പ്പിൽ മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 50 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഉണ്ടായ സംഘർഷം ബുധനാഴ്ചയാണ് നിയന്ത്രണ വിധേയമായത്.
സംഘർഷ ബാധിത പ്രദേശത്ത് ആറ് കമ്പനി സിആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 വരെ ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലോ അതിലധികം ആളുകളോ കൂട്ടം കൂടുന്നത് അനുവദിക്കില്ല.
TRENDING:Sushant Singh Rajput Death Case| സുശാന്തിന്റെ സുഹൃത്ത് സിദ്ധാർഥ് 'ബുദ്ധിമാനായ ക്രിമിനൽ'; വിമർശനവുമായി അഭിഭാഷകൻ
[PHOTO]Kolanchery Rape| കോലഞ്ചേരി പീഡനം: വയോധികയെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു
[NEWS]'സൈബർ ഗുണ്ടകളെ പാലൂട്ടിവളർത്തുന്നത് മുഖ്യമന്ത്രിയും സിപിഎമ്മും; ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ': മന്ത്രി മുരളീധരൻ
[NEWS]
ഇത്തരം സാഹചര്യങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെന്നും അതിനനുസരിച്ചാണ് ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അന്വേഷണം നടത്തുന്നതെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടം കലാപകാരികളിൽ നിന്ന് ഈടാക്കുമെന്ന് ബസവരാജ് ബൊമ്മൈ നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി ഉത്തരവിനനുസരിച്ചാണ് ഈ തീരുമാനമെന്നും നാശ നഷ്ടങ്ങളുടെ കണക്കെടുക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ സാഹചര്യങ്ങൾ വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട യെദ്യൂരപ്പ വീട്ടിൽ ക്വാറന്റീനിലാണ്. 110പേരാണ് അക്രമങ്ങളിൽ പങ്കെടുത്തത്. അതേസമയം വിദ്വേഷ പോസ്റ്റിട്ട കോൺഗ്രസ് എംഎൽഎയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.